ഫെഡറേഷന് കപ്പ് ഫുട്ബോള്‍ അവസാന ഗ്രൂപ്പ് മത്സരത്തിലും ജയിച്ച് ചര്‍ച്ചില്‍ ബ്രദേഴ്സ് സെമിയില്‍ പ്രവേശിച്ചു. തിങ്കളാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ പൂണെ എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചര്‍ച്ചില്‍ കീഴടക്കിയത്.
തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെ ഒമ്പത് പോയന്റുമായി ചര്‍ച്ചില്‍ എ ഗ്രൂപ്പില്‍ ഒന്നാമതെത്തി. ആറു പോയിന്റ് നേടുകയും രണ്ടാം സ്ഥാനക്കാരായ യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നതിനാല്‍ ചര്‍ച്ചില്‍ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു.
എട്ടാം മിനുട്ടിലും 73മത് മിനിട്ടിലുമായി ട്രിനിഡാഡ് താരം ആന്റണി ആന്റണ്‍ വൂള്‍ഫ് ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ ലെനി റോഡിഗ്ര്സിന്റെ (32) വകയായിരുന്നു ചര്‍ച്ചിലിന്റെ മറ്റൊരു ഗോള്‍. ഗബ്രിയേല്‍ ഫെര്‍ണാണ്ടസാണ് (19, 53) പൂണെയ്ക്കായി രണ്ടു ഗോളുകളും നേടിയത്.