കോപ്പയില്‍ ബ്രസീലിനെ ഇക്വഡോർ സമനിലയിൽ തളച്ചു

Webdunia
ഞായര്‍, 5 ജൂണ്‍ 2016 (11:32 IST)
കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ ആദ്യമല്‍സരത്തിനിറങ്ങിയ ബ്രസീലിനെ ഇക്വഡോര്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ബ്രസീല്‍ കോച്ച് ദുംഗയുടെ അടവുകളെല്ലാം പാളുന്ന കാഴ്ച്ചയായിരുന്നു മൈതാനത്ത് കണ്ടത്. ടീമിന്റെ കളി അഴക് കാണാന്‍ ഒഴികിയെത്തിയ ആരാധകരെ നിരാശപ്പെടുത്തിയ പ്രകടനമായിരുന്നു ബ്രസീലിന്റേത്. 
 
വില്ല്യനും കുട്ടീഞ്ഞോയും നടത്തിയ ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ബ്രസീല്‍ തികഞ്ഞ പരാജയമായിരുന്നു. കളിതീരാന്‍ മിനി‌റ്റുകള്‍ ബാക്കിനില്‍ക്കെ ലൂക്കാസ് മോറയുടെ ഷോട്ട് ഇക്വഡോര്‍ വല കുലുക്കുമെന്ന് തോന്നിച്ചെങ്കിലും നടന്നില്ല. ബ്രസീല്‍ മുന്നേറ്റങ്ങളെ ഫലപ്രദമായി നേരിട്ട ഇക്വഡോര്‍ പ്രതിരോധനിരയാണ് കളിയിലെ താരങ്ങളായത്. രണ്ടാം പകുതിയില്‍ ഇരുടീമും പുറത്തെടുത്ത പരുക്കന്‍ കളി കാണികളില്‍ വിരസത സൃഷ്ടിച്ചു. ബ്രസീലിന് പിന്തുണ നല്‍കാന്‍ നെയ്മറും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.
Next Article