തീ പിടുത്തത്തെ തുടര്‍ന്ന് കത്തിനശിച്ച കുയാബയിലെ പന്റാനാല്‍ അരീന മൈതാനം രണ്ടാമത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ലോകകപ്പ് മത്സരങ്ങള്‍ക്കായി തുറന്നു.
പൂര്‍ണമായ പണിപൂര്‍ത്തിയാവാത്ത സ്റ്റേഡിയത്തില്‍ ബുധനാഴ്ച സാന്റോസ്- മിക്‌സോ ടീമുകളുടെ മത്സരവും നടന്നും. ഒക്ടോബറിലെ തീപ്പിടിത്തത്തിന് ശേഷം നടന്ന ആദ്യ മത്സരം കാണാന്‍ 20,000 പേരെത്തി.
ഇവരില്‍ 2,000-ത്തോളം പേര്‍ നിര്‍മാണത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായിരുന്നു. സ്റ്റേഡിയത്തില്‍ 44,000 സീറ്റുകളാണ് ഇതുവരെ സ്ഥാപിക്കാനായത്. മൊത്തം ശേഷിയുടെ പകുതിയില്‍ താഴെയാണിത്.
താത്കാലികമായ നിര്‍മിതികളും പാര്‍ക്കിങ് സ്ഥലങ്ങളുമാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഏപ്രില്‍ 26-ഓടെ സ്റ്റേഡിയം പണി പൂര്‍ത്തിയാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.