ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഹോക്കിയിലെ ജൂനിയര്‍ താരങ്ങളുടെ പ്രകടനത്തില്‍ ദേശീയ കോച്ച് ജാക്വിം കാര്‍വലോയ്ക്ക് സംതൃപ്തി. തങ്ങളെ കളിക്കാനിറക്കിയ ടീം അധികൃതരുടെ തീരുമാനം ശരി വെയ്ക്കുന്ന പ്രകടനമാണ് ജൂനിയര്‍ താരങ്ങള്‍ ലീഗില്‍ നടത്തുന്നതെന്നാണ് കാര്‍വാലോയുടെ അഭിപ്രായം.
ലീഗിന്‍റെ തുടക്കത്തില്‍ ജൂനിയര്‍ താരങ്ങളുടെ പ്രകടനത്തെ കാര്‍വാലോ വിമര്‍ശിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ യുവതാരങ്ങള്‍ ഗോള്‍ നേടുന്നതിനെ അഭിനന്ദിക്കുകയാണ് ദേശിയ കോച്ച്. താന്‍ മാത്രമല്ല ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്‍റ് കെ പി എസ് ഗില്ലും യുവതാരങ്ങളുടെ പ്രകടനത്തില്‍ തൃപ്തനാണെന്ന് കാര്‍വാലോ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ലീഗിന്‍റെ ആദ്യ ഘട്ടത്തില്‍ ജൂനിയര്‍ താരങ്ങളെ കളത്തിലിറക്കാന്‍ മടിച്ച ടീം മാനേജ്മെന്‍റുകള്‍ എന്നാല്‍ പിന്നീട് ഇതിന് മാറ്റം വരുത്തുകയായിരുന്നു.യുവതാരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച അവസരം മുതലാക്കിയതോടെ ലീഗിന് പുത്തന്‍ ആവേശം കൈവരികയും ചെയ്തു.
ദിവാകര്‍ രാം, സമീര്‍ ബസ്‌ല, ഗുര്‍വിന്ദര്‍ സിങ്ങ് ചാന്ദി,അമര്‍ദീപ് എക്ക തുടങ്ങിയ പത്തോളം താരങ്ങള്‍ വളരെ മികച്ച പ്രകടനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.ലീഗ് പൂര്‍ത്തിയായ ശേഷം ദേശിയ ടീമിനെ സംബന്ധിച്ച പുതിയ തന്ത്രങ്ങള്‍ തയാറാക്കുമെന്നും കോച്ച് പറഞ്ഞു.സാധ്യതാ പട്ടികയിലുള്ള താരങ്ങള്‍ ലീഗില്‍ നടത്തിയ പ്രകടനത്തിന്‍റെ വീഡിയോ പരിശോധന നടത്തുമെന്നും കാര്‍വാലൊ പറഞ്ഞു.