ബ്രസീലിയന്‍ നിശകളൊല്‍ നിരത്തുകളിലുടെ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് വഴിയരികില്‍ ഹതാശരായി വര്‍ണ്ണപകിട്ടുള്ള വസ്ത്രങ്ങളും ധരിച്ച് ഒഴുകിനടക്കുന്ന പെണ്‍കുട്ടികളെ കാണാം.
പലരുടെയും മുഖത്ത് വേദനയും വിഷമവും.തുച്ഛമായ പണത്തിനായി ശരീരം വില്‍ക്കുന്നവരാണിവര്‍. ഇവരുടെ മാതാപിതാക്കള്‍ തന്നെയാണ് ഇതിന് പ്രേരിപ്പിക്കുന്നത്.
ഫുട്ബോള്‍ മാമാങ്കത്തിന് ലോകം തയ്യാറെടുക്കുമ്പോള്‍ തെരുവില്‍ വില്‍ക്കപ്പെടുന്ന ഇവരെപ്പറ്റിയും ഓര്‍ക്കേണ്ടതുണ്ട്....
PRO
ഫുട്‌ബോളിന്റെ നാടായ ബ്രസീലില്‍ 2014 ലോകകപ്പിന് അരങ്ങൊരുങ്ങിക്കൊണ്ടിരിക്കേ, രാജ്യത്ത് വേശ്യാവൃത്തി നടത്തുന്നവരും തയ്യാറെടുക്കുകയാണ്. ലോക ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് 12 ബ്രസിലിയന്‍ നഗരങ്ങളാണ് വേദിയാകുന്നത്.
പല രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ മത്സരം കാണാന്‍ എത്തും. വേശ്യാവൃത്തി നിയമവിധേയമായ ബ്രസീല്‍ രാജ്യങ്ങള്‍ അനുദിനം പെരുകുന്ന ബാലവേശ്യാവൃത്തിയുടെ പ്രശ്നങ്ങളും നേരിടുകയാണ്.
ഫുട്ബോള്‍ മുന്നില്‍ കണ്ട് ലൈംഗികതൊഴിലാളികള്‍ക്കായി ഇംഗ്ലീഷ് ട്യൂഷന്‍- അടുത്ത പേജ്
PRO
മത്സര വേദിയാകാന്‍ ബ്രസീല്‍ തയാറാകുമ്പോള്‍ ഇംഗ്ലീഷ് ഭാഷയും മറ്റും പഠിച്ച് ഒരുങ്ങിയിരിക്കാന്‍ ബ്രസീലിയന്‍ പ്രോസ്റ്റിറ്റ്യൂട്ടുകളും അധ്യാപകനെ തേടുകയാണ്.
മിനാസ് ജെറെയ്സ് സ്റ്റേറ്റ് അസോസിയേഷന്‍ ഒഫ് പ്രോസ്റ്റിറ്റ്യൂട്ട് ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ് തുടങ്ങിയ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ വേശ്യകളെ പരിശീലിപ്പിക്കാന്‍ ആളുകളുടെ സേവനം തേടിക്കഴിഞ്ഞു.
ഇടപാടുകാരോട് എത്ര പണം വേണമെന്ന് ചോദിക്കാനും അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനുമാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ഇതേ ആവശ്യം മുന്‍നിര്‍ത്തി സൗജന്യമായി ഫ്രഞ്ചും ഇറ്റാലിയനും പഠിപ്പിക്കുന്നകാര്യവും ആലോചിക്കുന്നുണ്ട്.
വേശ്യ ആയതില്‍ സന്തോഷിക്കുന്നു- അടുത്ത പേജ്
PRO
വേശ്യാവൃത്തിക്കെതിരെയുള്ള ക്യാമ്പയിനിലും പറയുന്നത് ഐ ആം ഹാപ്പി ബീയിംഗ് എ പ്രോസ്റ്റിറ്റ്യൂട്ട് (വേശ്യ ആയതില്‍ താന്‍ സന്തോഷിക്കുന്നു. പെട്ടെന്ന് ശ്രദ്ധലഭിക്കാനാണ് ഇങ്ങനെയൊരു സ്ലോഗന്‍ ഉപയോഗിച്ചത്.
ലൈംഗിക രോഗങ്ങള്‍ തടയുന്നതിനും വേശ്യകളെ സമൂഹത്തില്‍ വെറുപ്പോടെ കാണുന്നതും തടയാന്‍ വേണ്ടിയായിരുന്നു ക്യാംപെയ്ന്‍. എന്നാല്‍ വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന സ്ലോഗനാണ് അതിനു നല്‍കിയതെന്നായിരുന്നു ആക്ഷേപം.
2012 ആയപ്പോള്‍ തന്നെ ഇത് പത്ത്‌ലക്ഷമായെന്ന് ഒരു എന്‍ജിഒ നടത്തിയ പഠനത്തില്‍ പറയുന്നു. ബ്രസീലില്‍ എങ്ങോളം സെക്സ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും നിരവധി ബീച്ചുകള്‍ഊള്ള ഫോര്‍ട്ടാലെസായിലാണ് സെക്സ് വിപണിയുടെ കേന്ദ്രം.
രക്ഷിതാക്കളുടെ കറവപശുവാകുന്ന പെണ്‍കുട്ടികള്‍- അടുത്ത പേജ്
PRO
മയക്കുമരുന്ന് ഉപയോഗവും ദാരിദ്രവും രാജ്യത്തെ വേശ്യാവൃത്തി തഴച്ചുവളരാന്‍ അനുകൂല സാഹചര്യമായിരിക്കുകയാണെന്ന് ബാലവേശ്യാവൃത്തിക്കെതിരെ പ്രവര്‍ത്തിക്കുന്ന സെഡേക്ക സംഘടനാംഗം സെസിലിയ ഡോസ് സാന്റോസ് ഗോപ്പ് പറയുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ രണ്ടാം തരം പൌരന്മാരായാണ് കരുതപ്പെടുന്നതെന്നും പലയിടങ്ങളിലും രക്ഷിതാക്കള്‍ തന്നെ പെണ്‍കുട്ടികളെ വരുമാനത്തിനുള്ള മാര്‍ഗമായാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു.
നിരവധി ബ്രസീല്‍ പെണ്‍കുട്ടികളാണ് പെട്ടെന്നുള്ള വരുമാനവും ദാരിദ്രത്തില്‍ നിന്നുള്ള രക്ഷപ്പെടലിനുമായി വേശ്യവൃത്തിയിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. കൂട്ടിക്കൊടുപ്പുകാരുള്‍പ്പടെയുള്ള മാഫിയസംഘങ്ങള്‍ ഇവരെ നയിക്കുന്നതിനാല്‍ അപൂര്‍വമായി മാത്രമെ ഇത്തരം സംഭവങ്ങള്‍ ശിക്ഷക്ക് കാരണമാകുന്നുള്ളൂ.