കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പരമാവധി സഹായം
ഞായര്‍, 28 ഏപ്രില്‍ 2013 (17:01 IST)
PRO
കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ചെയ്യാനുള്ളതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . സംസ്ഥാന കായിക യുവജനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ കായിക വികസന ധനസഹായവിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായികരംഗത്തിന് സര്‍ക്കാര്‍ പരമാവധി സഹായങ്ങളും പിന്തുണയുമാണ് നല്‍കുന്നത്. കായിക ഇനങ്ങളില്‍ മികവ് പുലര്‍ത്തുന്ന വ്യക്തികള്‍ക്കും സ്കൂളുകള്‍ക്കും കായിക അനുബന്ധ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞവര്‍ഷം നല്കിയതിനെക്കാള് ധനസഹായം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇക്കൊല്ലം അവസാനവും അടുത്ത കൊല്ലം ആദ്യവുമായി ദേശീയ ഗെയിംസ് നടക്കുകയാണ്. അതിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാകുന്നുണ്ട്. കായിക രംഗത്തെ സൗകര്യങ്ങള്‍ പരമാവധി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കോടിയോളം രൂപയുടെ ധനസഹായമാണ് ചടങ്ങില്‍ വിതരണം ചെയ്തത്.
കായിക യുവജന കാര്യാലയം അഡീഷണല്‍ ഡയറക്ടര്‍ എസ് നജുമുദ്ദീന്‍, സീനിയര്‍ സൂപ്രണ്ട് ടി.കെ. വിശ്വനാഥന് തുടങ്ങിയവര്‍ സംബന്ധിച്ചു.