കലാപക്കൊടി: ടെന്നിസ് അസോസിയേഷന്‍ നടപടിക്കൊരുങ്ങുന്നു

ബുധന്‍, 9 ജനുവരി 2013 (17:06 IST)
PRO
ഇന്ത്യന്‍ ടെന്നിസില്‍ പ്രശ്നങ്ങള്‍ ഒഴിയുന്നില്ല. ലിയാന്‍ഡര്‍ പെയ്സ് ഒഴികെയുള്ള ഇന്ത്യയുടെ ഡേവിസ് കപ്പ് താരങ്ങള്‍ കഴിഞ്ഞ ദിവസം തങ്ങളുടെ ആവശ്യങ്ങള്‍ അടങ്ങിയ ഒരു പട്ടിക ടെന്നിസ് അസോസിയേഷന് നല്‍കിയിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ദക്ഷിണ കൊറിയയ്ക്കെതിരായ ആദ്യ റൗണ്ട് ഡേവിസ് കപ്പ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും താരങ്ങള്‍ ഭീഷണിമുഴക്കിയിരുന്നു.

കളിക്കാരുടെ ആവശ്യങ്ങളില്‍ ഭൂരിപക്ഷവും ടെന്നിസ് അസോസിയേഷന്‍ അംഗീകരിച്ചുവെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ മുഴുവനും അംഗീകരിക്കണമെന്നതാണ് കളിക്കാരുടെ ആവശ്യം. ടെന്നിസ് അസോസിയേഷന്‍ ഞായറാഴ്ച മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് ഫോര്‍മുല മഹേഷ് ഭൂപതി, രോഹന്‍ ബൊപ്പണ്ണ, സോംദേവ് ദേവ് വര്‍മ്മന്‍ എന്നിവര്‍ തള്ളിക്കളഞ്ഞു.

ടെന്നിസ് അസോസിയേഷനും കഴി തങ്ങളുടെ നിലപാട് ശക്തമാക്കി. വ്യാഴാഴ്ച വരെ തീരുമാനമെടുക്കാന്‍ കളിക്കാര്‍ക്ക് സമയം നല്‍കിയിട്ടുണ്ടെന്നും അതിനുശേഷം അസോസിയേഷന്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും ടെന്നിസ് അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഹിരണ്‍മയി ചാറ്റര്‍ജി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക