ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്. ഫൈനലില്‍ ചൈനയുടെ സണ്‍ യുവിനെ കീഴടക്കിയാണ് സൈന കിരീടം നേടിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ വിജയം. സ്‌കോര്‍ 11-21, 21-14, 21-19. സൈനയുടെ രണ്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്.