ഓസ്ട്രേലിയന്‍ ഓപ്പണ്‍; സാനിയ-ഹോറിയ സഖ്യം ഫൈനലില്‍

വെള്ളി, 24 ജനുവരി 2014 (19:06 IST)
PTI
ഓ‍സ്ട്രേലിയന്‍ ഓ‍പ്പണ്‍ മിക്സ്ഡ്‌ ഡബിള്‍സില്‍ സാനിയ മിര്‍സ-ഹോറിയ ടേക്കു സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ഓസ്ട്രേലിയയുടെ ജര്‍മിയ ഗജ്ഡോസോവ- മാത്യു എബ്ഡന്‍ സഖ്യത്തെ 2- 6, 6-3, 10-2 എന്ന നിലയിലാണ്‌ മിര്‍സ-ഹോറിയ ടേക്കു സഖ്യം പരാജയപ്പെടുത്തിയത്‌.

ആദ്യ സെറ്റ്‌ നഷ്ടപ്പെട്ട ശേഷം ശക്‌തമായ തിരിച്ചുവരവ്‌ നടത്തിയ മിര്‍സ-ഹോറിയ ടേക്കു സഖ്യം തുടര്‍ന്നുള്ള രണ്ടു സെറ്റുകളും വിജയിച്ച്‌ ഫൈനലിലേക്ക്‌ യോഗ്യത നേടുകയായിരുന്നു. ജീ സെങ്ങ്‌- സ്കോട്ട്‌ ലിപ്സ്കി സഖ്യവും ക്രിസ്റ്റീന മ്ലാഡെനോവിക്‌- ഡാനിയല്‍ നെസ്റ്റര്‍ സഖ്യവും തമ്മിലുള്ള പോരാട്ടത്തിലെ വിജയികളുമായി ഫൈനലില്‍ ഇവര്‍ ഏറ്റുമുട്ടും.

ജയിച്ചാല്‍ ഓ‍സ്ട്രേലിയന്‍ ഓ‍പ്പണ്‍ മിക്സ്ഡ്‌ ഡബിള്‍സില്‍ സാനിയയുടെ രണ്ടാം കിരീട നേട്ടമാകും ‌. മഹേഷ്‌ ഭൂപതി- സാനിയ സഖ്യം 2009-ല്‍ ഓ‍സ്ട്രേലിയന്‍ ഓ‍പ്പണ്‍ മിക്സ്ഡ്‌ ഡബിള്‍സ്‌ കിരീടം ചൂടിയിരുന്നു.

വെബ്ദുനിയ വായിക്കുക