ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: സൈന ക്വാര്‍ട്ടറില്‍

Webdunia
വെള്ളി, 8 മാര്‍ച്ച് 2013 (17:06 IST)
PRO
ലോക ഒന്നാംനമ്പര്‍ താരം സൈന നെഹ്‌വാള്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

34 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്തോനേഷ്യന്‍ താരം ബിയാട്രിക്‌സിനെ സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-16, 21-11.

ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈന ആറാം സീഡായ ചൈനീസ് താരം ഷിഡ്ഫങ് വാങ്ങിനെ നേരിടും. മിക്സഡ് ഡബിള്‍സില്‍ ദിജു-ജ്വാല സഖ്യം പ്രി ക്വാര്‍ട്ടറില്‍ പുറത്തായി.