ഒളിമ്പിക്സ്: വനിതാ ഫുട്‌ബോള്‍ ടീം പുറത്ത്

വ്യാഴം, 24 മാര്‍ച്ച് 2011 (10:58 IST)
PRO
ഇന്ത്യയുടെ വനിതാ ഫുട്ബോള്‍ ടീം 2012 ഒളിമ്പിക്സ് യോഗ്യത റൌണ്ടിന്റെ രണ്ടാം റൌണ്ടിലെത്താതെ പുറത്തായി. പ്ലേ ഓഫ് മത്സരത്തില്‍ ഉസ്ബക്കിസ്ഥാനോട് 5-1ന് തോറ്റതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീം പുറത്തായത്.

ഗ്രൂപ്പ് ബിയിലെ ലീഗ് റൌണ്ടില്‍ കഴിഞ്ഞ ദിവസം ഇരുടീമുകളും തമ്മില്‍ നടന്ന മത്സരം 1-1 സമനിലയില്‍ അവസാനിച്ചിരുന്നു. ഇതോടെ, ഓരോ വിജയവും സമനിലയുമായി നാലു പോയിന്റ് നേടിയ ഇരുടീമുകളും ഗോള്‍ ശരാശരിയിലും സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഗ്രൂപ്പ് ബി ജേതാവിനെ കണ്ടെത്താന്‍ പ്ലേ ഓഫ് കളിക്കേണ്ടി വന്നത്

ബംഗബന്ധു ദേശീയ സ്റ്റേഡിയത്തില്‍ 1-0ന് മുന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തോല്‌വി.

വെബ്ദുനിയ വായിക്കുക