ഒളിംപിക്സില്‍ നടത്തത്തിന് മലയാളി യോഗ്യത നേടി

ഞായര്‍, 13 മെയ് 2012 (17:11 IST)
PRO
PRO
ലണ്ടന്‍ ഒളിംപിക്സിലെ നടത്ത മത്സരത്തിന് മലയാളി യോഗ്യത നേടി. മലപ്പുറം അരീക്കോട് സ്വദേശി കെ ടി ഇര്‍ഫാനാണ് 20 കിലോമീറ്റര്‍ നടത്തത്തില്‍ യോഗ്യത നേടിയത്.

നടത്തത്തില്‍ ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമാണ് ഇര്‍ഫാന്‍. റഷ്യയില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ എ-സ്റ്റാന്‍ഡേര്‍ഡ് യോഗ്യതയാണു ഇര്‍ഫാന്‍ നേടിയത്.

വെബ്ദുനിയ വായിക്കുക