ഒന്നാമന്‍ ആഴ്സണല്‍ തന്നെ, ലെസ്റ്റര്‍ സിറ്റി പിന്നാലെ!

വ്യാഴം, 14 ജനുവരി 2016 (11:07 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്സണല്‍ തന്നെ ഒന്നാം സ്ഥാനത്ത്. മികച്ച ഗോള്‍ ശരാശരിയിലാണ് ലെസ്റ്റര്‍ സിറ്റിയെ മറികടന്ന് ഒന്നാം സ്ഥാനത്ത് ആഴ്സണല്‍ നില്‍ക്കുന്നത്. ലിവര്‍പൂളിനോട് സമനില വഴങ്ങിയെങ്കിലും 43 പോയിന്‍റുമായാണ് ആഴ്സണല്‍ ഒന്നാമനായി തുടരുന്നത്.
 
43 പോയിന്‍റ് തന്നെയാണ് ലെസ്റ്റര്‍ സിറ്റിക്കും ഉള്ളത്. എന്നാല്‍ ഗോള്‍ ശരാശരിയിലെ മികവാണ് ആഴ്സണലിന് തുണയായത്.
 
എവര്‍ട്ടനോട് സമനില വഴങ്ങിയതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. ജയിച്ചിരുന്നെങ്കില്‍ ആഴ്സണലിനെയും ലെസ്റ്റര്‍ സിറ്റിയെയും മറികടന്ന് മാഞ്ചസ്റ്റര്‍ ഒന്നാമതെത്തുമായിരുന്നു.

വെബ്ദുനിയ വായിക്കുക