വനിതാ വിഭാഗം ഒന്നാം റാങ്ക് സംരക്ഷിച്ചു പിടിച്ചിട്ടും കാണികളുടെ കയ്യടി നേടാന്‍ സാധിച്ചിട്ടില്ല അസരങ്കയ്ക്ക്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേട്ടം സെറീനയ്ക്കു മേല്‍ ഒരു വിജയം കൂടിയാണ് അസരെങ്കയ്ക്ക്. ഈ ജയത്തോടെയാണ് തന്റെ ലോക ഒന്നാം നമ്പര്‍ തട്ടിയെടുക്കുന്നതില്‍നിന്ന് സെറീനയെ തടയാന്‍ അസരെങ്കയ്ക്കായത്.
നാ ലിയോടുള്ള ഫൈനല്‍ മത്സരത്തില്‍ കൂക്കുവിളിച്ചും കളിയാക്കിയും കാണികള്‍ പ്രതിഷേധമറിയിച്ചു. സ്ലൊവാന്‍ സ്റ്റീഫന്‍സിനെതിരേ അഞ്ച് മാച്ച് പോയിന്റുകള്‍ നഷ്ടപ്പെടുത്തിയ ശേഷം മെഡിക്കല്‍ ടൈം ഔട്ട് വിളിച്ച അസരെങ്കയുടെ നടപടി സ്‌പോര്‍സ്മാന്‍ സ്പിരിറ്റിനു ചേരാത്തതാണെന്ന് വിധിയെഴുതുകയായിരുന്നു ഓസ്‌ട്രേലിയയിലെ കാണികള്‍.
അതോടെ കാണികളുടെ പിന്തുണ ഫൈനലില്‍ നാ ലിക്കൊപ്പമായി.ആദ്യ സെറ്റ് 4-6ന് നാ ലി സ്വന്തമാക്കുക കൂടി ചെയ്തതോടെ പിന്തുണ ഇരട്ടിച്ചു. സെമിയില്‍ അസരെങ്കയാണ് വൈദ്യ സഹായം തേടിയതെങ്കില്‍, ഫൈനലില്‍ അത് നാ ലി ആയിരുന്നു. പക്ഷേ, സംശയാസ്പദമായില്ലെന്നു മാത്രം. കാല്‍ക്കുഴയ്ക്കു പരുക്കേറ്റത് ചൈനീസ് താരത്തിനു തിരിച്ചടിയായി. തുടര്‍ന്ന് 6-4, 6-3ന് അസരെങ്ക മത്സരവും കിരീടവും പിടിച്ചെടുക്കുകയും ചെയ്തു.