ഐ പി എല്‍ ഒത്തുകളി: അങ്കിത് ചവാന് ജാമ്യം

Webdunia
വ്യാഴം, 30 മെയ് 2013 (18:57 IST)
PTI
PTI
ഐ പി എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്തിനൊപ്പം ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത അങ്കിത് ചവാന് ജാമ്യം അനുവദിച്ചു. അങ്കിതിനു ജൂണ്‍ 2ന് വിവാഹം നിശ്ചയിച്ച സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപയുടെയും ആള്‍ ജാമ്യത്തിന്റെയും ഉറപ്പിലാണ് ഡല്‍ഹി അങ്കിതിനു സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. ജൂണ്‍ 6 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ സീസണില്‍ മൂന്ന് ഐപില്‍ മത്സരങ്ങളില്‍ മാത്രമാണ അങ്കിത് കളിച്ചത്. ശ്രീശാന്തിനും ചാന്ദിലയ്ക്കും ഒപ്പമായിരുന്നു 27കാരനായ അങ്കിതും അറസ്റ്റിലായത്.

ജൂണ്‍ നാലിലാണു ശ്രീശാന്തിന്റെ ജാമ്യം കോടതി പരിഗണിക്കുന്നത്. അങ്കിതിനു ശ്രീശാന്തിനുമൊപ്പം അറസ്റ്റിലായ ചാന്ദിലയ്ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടില്ല.