ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മയൂഖ ജോണിയ്ക്ക് വെങ്കലം

Webdunia
ബുധന്‍, 3 ജൂലൈ 2013 (20:10 IST)
PRO
PRO
ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മയൂഖ ജോണിയ്ക്ക് വെങ്കലം. ആദ്യ ദിവസം ഇന്ത്യയ്ക്ക് രണ്ട് മെഡല്‍ സ്വന്തമായി‍. ലോംഗ് ജമ്പില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഓംപ്രകാശ് വെങ്കലം നേടി. ഇന്ത്യന്‍ താരങ്ങളായ രഞ്ജിത് സിംഗ്, നരേന്ദ്രസിംഗ് എന്നിവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ചൈനയ്ക്കാണ് സ്വര്‍ണം.

ഓംപ്രകാശിന്റെ മികച്ച പ്രകടനം 18.91 മീറ്ററാണ്. 2009ലെ ഏഷ്യന്‍ ചാമ്പ്യനാണ് ഓംപ്രകാശ്. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യന്‍ പ്രതീക്ഷയായ കൃഷ്ണാപൂനിയക്ക് നാലാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പൂനെയിലെ ബാലേവാഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സാണ് മത്സരവേദി. 41 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 580 താരങ്ങള്‍ അണിനിരക്കുന്നു.

107 താരങ്ങളുമായാണ് ഇന്ത്യന്‍ ടീം വന്‍കരയിലെ പോരാട്ടത്തിനെത്തിയത്. 10,000 മീറ്ററില്‍ പ്രീജാ ശ്രീധരനാണ് ഇനി ഇന്ത്യന്‍ പ്രതീക്ഷ. അതേസമയം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ 15 വര്‍ഷമായി തുടരുന്ന ചൈനീസ് അധിനിവേശം അവസാനിപ്പിക്കാനാണ് ജപ്പാന്റെ ശ്രമം. കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തില്‍ രണ്ടാമതായിപ്പോയ ജപ്പാന്‍ ഇത്തവണ ജേതാക്കളാകാമെന്ന പ്രതീക്ഷയിലാണ്.