ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ആദ്യം ധരിക്കുന്നത് ഇടതു കാലിലെ പാഡാണ് വലതുകാലില്‍ ധരിക്കുന്ന പാഡ് തന്റെ സഹോദരന്‍ നല്‍കിയതും. ഒരു രക്ഷയുമില്ലാതെ വരുമ്പോള്‍ മാത്രമെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്റെ ബാറ്റ് മാറ്റുകയുള്ളൂ. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനായ സൌരവ് ദാദയാണെങ്കില്‍ തന്റെ കൈവശം ഒരു ചുവന്ന തൂവാല കരുതുമത്രെ. മൊഹമ്മദ് അസറുദ്ദീന്‍ തന്നെ ബാധിക്കുന്ന നെഗറ്റീവ് എനര്‍ജിയെ കുറയ്ക്കുന്നതിനായി ഒരു കറുത്ത സ്കാര്‍ഫും കൈയ്യില്‍ കരുതും. ശ്രീലങ്കന്‍ പേസ് ബൌളര്‍ ലസിത് മലിംഗ ഓരോ ബോളു പായിക്കുന്നതിനു മുന്‍പ് അതില്‍ ഉമ്മ കൊടുക്കാന്‍ മറക്കാറില്ലത്രെ.
സെവാഗ് ഏറ്റവുമധികം ധരിക്കാന്‍ ഇഷ്ടപ്പെടുന്നത് നമ്പറില്ലാത്ത ജഴ്സിയാണത്രെ. ജൂലൈ ഏഴിനാണ് നമ്മുടെ ധോണി ഭൂജാതനായത് അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ ജഴ്സി നമ്പര്‍ എത്രയാണെന്ന് ഇനി പറയേണ്ടല്ലോ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്തെയിടെ ജഴ്‌സി ഉപേക്ഷിച്ചു. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ട്വന്റി20 പരമ്പരയില്‍ ഇന്ത്യ തോറ്റതോടെയാണു ബോര്‍ഡിനെ അന്ധവിശ്വാസം പിടികൂടിയത്. തോറ്റതോടെ ടീമംഗങ്ങള്‍ക്കു നല്‍കിയ നിക്കിയുടെ പുതിയ ട്വന്റി20 ജഴ്‌സി പിന്‍വലിക്കുകയാണ് ബോര്‍ഡ് ചെയ്തത്.
അതുവരെ ഉപയോഗിച്ചിരുന്ന ജഴ്‌സി തുടര്‍ന്നും ഉപയോഗിക്കാന്‍ നിര്‍ദേശവും നല്‍കി. ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയ അന്ന് ഉപയോഗിച്ചിരുന്ന ജഴ്‌സി തന്നെയാണു ധരിച്ചു പോന്നിരുന്നത്. കപ്പ് നേടാന്‍ ആ ജഴ്‌സി സഹായിക്കുമെന്നാണു ബോര്‍ഡിന്റെ വിശ്വാസം. അത് അവരെ രക്ഷിക്കട്ടെ.
പോളും മണിത്തത്തയും തമ്മില്‍ യുദ്ധം പോള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നീരാളി 2010 ലെ ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ സ്പെയിന്‍ വിജയിയാവും എന്ന് പ്രവചിച്ചിരുന്നു. പോള്‍ താമസിക്കുന്ന ടാങ്കിലേക്ക് രണ്ടു ചില്ല് പെട്ടികള്‍ താഴ്ത്തുന്നു. ഇതില്‍ ഒരു പെട്ടിയില്‍ ഒരു ടീമിന്റെ കൊടിയുടെ ചിത്രവും മറ്റേ പെട്ടിയില്‍ എതിര്‍ ടീമിന്റെ കൊടിയുടെ ചിത്രവും ഒട്ടിക്കും.
രണ്ടു പെട്ടിയിലും പോളിനുള്ള ഭക്ഷണവും വെച്ചിട്ടുണ്ട്. പോള്‍ ആദ്യം തുറക്കുന്ന പെട്ടി പ്രതിനിധാനം ചെയ്യുന്ന ടീം ജയിക്കുമെണു പ്രവചനത്തിന്റെ രീതി. പോള്‍ പ്രവചിച്ചതൊന്നും തെറ്റിയിട്ടില്ല എന്ന് കൂടെ അറിമ്പോഴാണ് സംഭവം രസകരമാവുന്നത്.
സിംഗപ്പൂരിലുള്ള പക്ഷി ശാസ്ത്രജ്ഞനായ മുനിയപ്പന്റെ തത്തയാണ് മണി. മണിയും ജര്‍മ്മനിയുടെ തോല്‍വി കൃത്യമായി പ്രവചിച്ചു വാര്‍ത്തകളില്‍ സ്ഥാനം നേടി.