ഉത്തേജകമരുന്നടി: ഷോട്ട്പുട്ട് താരം ഉദയലക്ഷ്മിയെ പുറത്താക്കി

ബുധന്‍, 3 ജൂലൈ 2013 (17:33 IST)
PRO
PRO
ഇന്ത്യയുടെ വനിതാ ഷോട്ട്പുട്ട് താരം പി ഉദയലക്ഷ്മിയെ ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയത്തിനെ തുടര്‍ന്ന് പുറത്താക്കി. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഉദയലക്ഷ്മിയെ ഒഴിവാക്കിയ്ത് ഇന്ത്യന്‍ ടീമിന് നാണക്കേടായി.

എ സാമ്പിള്‍ പരിശോധനയില്‍ ഉദയലക്ഷ്മി മീഥൈല്‍ എക്‌സാനെയ്‌മൈന്‍ എന്ന നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചുവെന്നാണ് തെളിഞ്ഞത്. ചെന്നൈയില്‍ നടന്ന ഇന്റര്‍ സ്‌റ്റേറ്റ് അത്‌ലറ്റിക്‌സിലാണ് ഉദയ ലക്ഷ്മി മരുന്നടിക്ക് പിടിക്കപ്പെട്ടത്.

പത്ത് വര്‍ഷം മുന്‍പ് ഹൈദരാബാദില്‍ നടന്ന നാഷണല്‍ ഗെയിംസിലും ഉദയ ലക്ഷ്മി മരുന്നടിക്ക് പിടിക്കപ്പെട്ടിരുന്നു.നേരത്തെ തന്നെ ഉദയലക്ഷ്മിയുടെ മൂത്രസാമ്പിളിന്റെ പരിശോധനാഫലം പുറത്തുവന്നിരുന്നെങ്കിലും നാഷണല്‍ ആന്റി ഡോപിങ് ഏജന്‍സി, ആരാണ് മരുന്ന് ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നില്ലായിരുന്നു.

വെബ്ദുനിയ വായിക്കുക