ഇന്ത്യ ഓപ്പണ്‍: പി കശ്യപ് പുറത്ത്

ഞായര്‍, 29 ഏപ്രില്‍ 2012 (11:11 IST)
PRO
PRO
ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യയുടെ പി കശ്യപ് പുറത്ത്. കൊറിയയുടെ ഷോന്‍ വാ ന്‍ ഹോയാണ് കശ്യപിനെ പരാജയപ്പെടുത്തിയത്.

കശ്യപിനെ 14-21, 21-19, 16-21 എന്ന സെറ്റുകള്‍ക്കാണ് ഷോന്‍ വാ ന്‍ ഹോ പരാജയപ്പെടുത്തിയത്.

അതേസമയം, പി കശ്യപ് ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യ ഓപ്പണ്‍ സീരിസ് ബാഡ്മിന്റണ്‍ സെമിഫൈനലില്‍ എത്തിയതോടെയാണ് പി കശ്യപ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. ചൈനയുടെ ചെന്‍ ജി പരുക്കുമൂലം പിന്‍മാറിയതോടെ കശ്യപിനു വോക്കോവര്‍ കിട്ടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക