ഇന്ത്യ ഒളിമ്പിക്സ് ബഹിഷ്കരിക്കുന്നത് ദു:ഖകരം: ബ്രിട്ടീഷ് പ്രധാനമന്ത്രി
ഞായര്‍, 11 മാര്‍ച്ച് 2012 (14:22 IST)
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സ് ഇന്ത്യ ബഹിഷ്കരിക്കുകയാണെങ്കില്‍ അത് ദു:ഖകരമായിരിക്കുമെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. വ്യാവസായിക രാഷ്ട്രീയ ലക്‍ഷ്യങ്ങള്‍ക്കായി ഒളിമ്പിക്സിനെ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഡേവിഡ് കാമറൂണ്‍.
ഇന്ത്യന്‍ അത്‌ലറ്റുകള്‍ഒളിമ്പിക്സില്‍ പങ്കെടുക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാല്‍ വാതകദുരന്തത്തില്‍ ഇരകളായവരോട് സഹാനുഭൂതി പ്രകടിപ്പിച്ച കാമറൂണ്‍ അതിന്റെ പേരില്‍ ഒളിമ്പിക്സ് ബഹിഷ്കരിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. വളരെ പ്രശസ്ത കമ്പനിയാണ് ഡൌ കെമിക്കല്‍സ് എന്നും അദ്ദേഹം പറഞ്ഞു.
ഭോപാല്‍ ദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഏറ്റെടുത്തത് ഡൌ കെമിക്കല്‍സ് ആയിരുന്നു. ഡൌ കെമിക്കല്‍സാണ് ലണ്ടന്‍ ഒളിംബിസിന്റെ സ്പോണ്‍സറായിരിക്കുന്നത്. ഇതിന്റെ പേരില്‍ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങ ബഹിഷ്കരിക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
English Summary: British prime minister David Cameron has said he would be "very sad" if India boycotted the London Olympics following the row over sponsorship of the event by Dow Chemicals, linked to the Bhopal Gas tragedy of 1984.