ഐബി ലീഗില്‍ ലോക നാലാം റാങ്കുകാരിയായ സൈന നെഹ്വാള് പിവി സിന്ധുവിനെ പരാജയപ്പെടുത്തി. ആദ്യ ഗെയിമില്‍ കടുത്ത പോരാട്ടമാണ് സൈനയും സിന്ധുവും നടത്തിയത്. പക്ഷേ രണ്ടാം ഗെയിമില്‍ സൈനയുടെ പരിചയ സമ്പത്തിന്റെ മുന്നില്‍ സിന്ദു പൂര്‍ണ്ണമായി കീഴടങ്ങി.
ആദ്യ ഗെയിം 21-19നും രണ്ടാമത്തെ ഗെയിം ആധികാരികമായി 21-8നുമാണ് സൈന നേടിയത്. ഈ വിജയത്തോടെ അവാധെ വാരിയേഴ്സിനെതിരെ ഹൈദരാബാദ് ഹോട്ട് ഷോട്ട്സിന് 2-0ത്തിന്റെ ലീഡായി. ആദ്യ പുരുഷ സിംഗിള്‍സും വനിതാ സിംഗിള്‍സും നേടിയതോടെ ഹൈദരാബാദിന് 2 പോയിന്റിന്റെ ലീഡായി.