സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് പലസ്തീനേ നേരിടും. സിലിഗുഡിയിലെ കാഞ്ചന്‍ജംഗ സ്റ്റേഡിയത്തില്‍ വൈകുന്നേരം 5.30-നാണ് മത്സരം. നിലവില്‍ എഎഫ്സി ചാമ്പ്യന്‍സ് കപ്പ് ജേതാക്കളാണ് പലസ്തീന്‍.
ഇന്ത്യയും പലസ്തീനും തമ്മില്‍ രണ്ട് മത്സരങ്ങള്‍ കളിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന രണ്ടാം മത്സരത്തില്‍നിന്ന് പലസ്തീന്‍ ടീം പിന്മാറി.
മികച്ച ടീമുകള്‍ക്കെതിരെ കളിക്കാന്‍ കഴിയുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ഗുണം ചെയ്യുമെന്നും രണ്ടാം മത്സരത്തില്‍നിന്ന് പലസ്തീന്‍ പിന്മാറിയത് ദുഃഖകരമാണെന്നും ഇന്ത്യയുടെ പരിശീലകന്‍ വിം കോവര്‍മാന്‍സ് പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.