ഇനി ആ കുറവ് വേണ്ട; ഫെഡററും കീഴടങ്ങി

Webdunia
ഞായര്‍, 27 ജനുവരി 2013 (12:17 IST)
PRO
ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റുകളില്‍ പ്രമുഖതാരം റോജര്‍ ഫെഡററെ കീഴടക്കിയിട്ടില്ലെന്ന കുറവ് ബ്രിട്ടിഷ് അഭിമാന താരം ആന്‍ഡി മുറെ തിരുത്തി. നാലു മണിക്കൂറിലധികം നീണ്ട, അഞ്ച് സെറ്റ് പോരാട്ടത്തില്‍ രണ്ടാം സീഡ് ഫെഡററെ മൂന്നാം സീഡായ ആന്‍ഡി മുറെ ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ ഫൈനലില് കീഴടക്കി‍. സ്കോര്‍: 6-4, 6-7, 6-3, 6-7, 6-2.

ആദ്യ സെറ്റ് വലിയ വെല്ലുവിളിയില്ലാതെ നേടിയ മുറെയ്ക്ക് രണ്ടാം സെറ്റില്‍ ഫെഡറര്‍ കനത്ത വെല്ലുവിളിയുയര്‍ത്തി. ടൈബ്രേക്കറിലേക്ക് നീണ്ട ഗെയിം സ്വിസ് താരം സ്വന്തമാക്കി. 6-5ല്‍ മുറെ മത്സരത്തിനായി സെര്‍വ് ചെയ്തു.

സര്‍വീസ് ബ്രേക്ക് ചെയ്ത ഫെഡറര്‍ ഗെയിം 6-6ലെത്തിച്ചു. തുടര്‍ന്ന്, ടൈബ്രേക്കര്‍ 7-2നു നേടി സെറ്റ് കൈപ്പിടിയിലുമൊതുക്കി. അഞ്ചാം സെറ്റില്‍ മുറെ വരുത്തിയ പിഴവുകള്‍ ഫെഡറര്‍ക്ക് തുണയായി. സെറ്റിലെ ഫെഡററുടെ ആദ്യ രണ്ട് സര്‍വീസ് ഗെയിമുകളില്‍ അഞ്ചുവട്ടം ബ്രേക്ക് പോയിന്‍റിലെത്തി മുറെ. ഒടുവില്‍ ഫോമിലേക്കുയര്‍ന്ന ബ്രിട്ടിഷ് താരം സെറ്റും മത്സരവും സ്വന്തമാക്കി.