ആഴ്‌സണല്‍ മധ്യനിര താരം ജാക്ക് വെല്‍ഷയറിന് പരുക്ക്. കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ട്- ഡെന്‍മാര്‍ക്ക് സൗഹൃദ മത്സരത്തിനിടെയാണ് താരത്തിന് പരുക്ക് പറ്റിയത്.
ഇടത് കാല്‍പാദത്തിന് പരുക്കേറ്റ വില്‍ഷെയറിന് ഒന്നര മാസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കുമായി നടക്കുന്ന മത്സരമടക്കം നിരവധി സുപ്രധാന മത്സരങ്ങള്‍ ഇതോടെ വില്‍ഷെയറിന് നഷ്ടമാകും.
പരുക്കില്‍ നിന്നും മോചിതനായി വെല്‍ഷയര്‍ ശക്തമായി തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. മത്സരം 1-0ത്തിന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു.