ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്: ഘാനയും സാംബിയയും നേര്‍ക്കുനേര്‍

ചൊവ്വ, 7 ഫെബ്രുവരി 2012 (11:52 IST)
ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോള്‍ സെമിഫൈനലിലെ ആദ്യമത്സരത്തില്‍ ഘാന സാംബിയ നേരിടും. ക്വാര്‍ട്ടര്‍ ഫൈനലില്‍ ടൈം ഗോളിലൂടെ ടുണാസിയയെ മറികടന്നാണു ഘാന സെമിയിലെത്തിയത്. 2-1നാണ് ഘാന ടുണാസിയയെ പരാജയപ്പെടുത്തിയത്.

സെമിഫൈനലില്‍ ഐവറി കോസ്റ്റിനെ നേരിടുക മാലിയാണ്. ഗാബോണിനെ പരാജയപ്പെടുത്തിയാണ് മാലി സെമിഫൈനലില്‍ കടന്നത്. പെനല്‍ട്ടി ഷൂട്ടൌട്ടിലാണ് മാലി ഗാബോണിനെ പരാജയപ്പെടുത്തിയത്.

നിശ്ചിതസമയത്തും അധികസമയത്തും മാലിയും ഗാബോണും 1-1ന് സമനില പാലിച്ചതിനെത്തുടര്‍ന്നാണ് പെനാല്‍ട്ടി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഗാബോണിന്റെ ഉബാമെയങ്ങിന്റെ ഷോട്ട് പിഴച്ചപ്പോള്‍ മാലി താരങ്ങള്‍ അഞ്ച് കിക്കുകളും ലക്‍ഷ്യത്തിലെത്തിച്ചു.

വെബ്ദുനിയ വായിക്കുക