ആനന്ദ്-കാള്‍സന്‍ മത്സരം സമനിലയില്‍

ബുധന്‍, 5 ഫെബ്രുവരി 2014 (09:47 IST)
PRO
ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് ലോക ചാമ്പ്യന്‍ നോര്‍വേയുടെ മാഗ്‌നസ് കാള്‍സനുമായി സമനില. സൂറിച്ച് ചാലഞ്ച് ചെസ് ടൂര്‍ണമെന്റിലെ അവസാനറൗണ്ടിലാണ് സമനില വഴങ്ങിയത്.

ലോകത്തെ ആറ് മുന്‍നിരതാരങ്ങള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ ഒരു ജയവും രണ്ടു സമനിലയും വഴി നാല് പോയന്റ് നേടിയ ആനന്ദ് നാലാം സ്ഥാനത്താണ്. എട്ട് പോയന്റുമായി കാള്‍സന്‍ ഒന്നാമതെത്തി.

അര്‍മേനിയയുടെ ലെവോണ്‍ അറോണിയ(6)നാണ് രണ്ടാമത്. അഞ്ച് റൗണ്ടുകളടങ്ങിയ റാപ്പിഡ് മത്സരമാണ് ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്.

വെബ്ദുനിയ വായിക്കുക