ആനന്ദും കാള്‍സനും ഏറ്റുമുട്ടുന്നു

Webdunia
വ്യാഴം, 30 ജനുവരി 2014 (12:14 IST)
PRO
സൂറിക്കില്‍ നടക്കുന്ന ഗ്രാന്‍ഡ്‌ മാസ്റ്റേഴ്സ്‌ ചെസില്‍ വിശ്വനാഥന്‍ ആനന്ദും നോര്‍വേയുടെ മാഗ്നസ്‌ കാള്‍സനും വീണ്ടും ഏറ്റുമുട്ടുന്നു.

ചെന്നൈയില്‍ നടന്ന ലോക ചെസില്‍ കാള്‍സനായിരുന്നു വിജയം. സൂറിക്കില്‍ ആരംഭിക്കുന്ന ഗ്രാന്‍ഡ്‌ മാസ്റ്റേഴ്സ്‌ ചെസിലാണ്‌ ലോക താരങ്ങളുടെ പോരാട്ടം. ലെവന്‍ അരോണിയന്‍(അര്‍മീനിയ), ഹിരാക്കു നക്കാമുറ(യുഎസ്‌), ബോറിസ്‌ ജെല്‍ഫാന്‍ഡ്‌(ഇസ്രയേല്‍), ഫാബിയാനോ കരുവാന(ഇറ്റലി) എന്നിവരാണു മല്‍സര രംഗത്തെ മറ്റു പ്രമുഖര്‍.