''ആദ്യ പ്രണയം ടെന്നീസിനോട്; പിന്നെ ഗിത്താറിനോടും''
ബുധന്‍, 16 ഫെബ്രുവരി 2011 (13:09 IST)
PRO
PRO
കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് തന്റെ ഇപ്പോഴത്തെ നേട്ടത്തിന് പിന്നിലെന്ന് ഇന്ത്യയുടെ ടെന്നീസ് താരം സോംദേവ് ദേവ്വര്മന്. എ ടി പി റാങ്കിംഗില്‍ എണ്‍പതാം സ്ഥാനത്ത് എത്തിയതിന്റെ പിന്നിലെ പ്രയത്നം വ്യക്തമാക്കിയതായിരുന്നു സോംദേവ്.
എന്റെ ആദ്യ പ്രണയം ടെന്നീസിനോട് തന്നെയാണ്. രണ്ടാമത്തെ ഗിത്താറിനോടുള്ളൂ- ഗിത്താറിസ്റ്റുകൂടിയായ സോംദേവ് പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി മത്സരിക്കുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. ഇന്ത്യന്‍ കുപ്പായമിട്ട് മത്സരിക്കുന്നത് തന്നെ പ്രചോദനമാണെന്നും സോംദേവ് പറഞ്ഞു.