അണ്ടര്‍ 13 ഫുട്ബോളില്‍ തൃശൂര്‍ ചാമ്പ്യന്‍മാര്‍

വ്യാഴം, 24 ഒക്‌ടോബര്‍ 2013 (18:16 IST)
PRO
സംസ്ഥാന അണ്ടര്‍ 13 ഫുട്ബോളില്‍ തൃശൂര്‍ ചാമ്പ്യന്‍മാരായി. ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലില്‍ കോഴിക്കോടിനെ 5-4നു തോല്‍പിച്ചു.

നിശ്ചിത സമയത്ത്‌ 1-1 സമനിലയായിരുന്നു. തൃശൂരിനു വേണ്ടി റോഷന്‍ വി. ജിജി, രാഹുല്‍, നിനിന്‍, അന്‍സാഫ്‌, ജോനഫിന്‍ എന്നിവരും കോഴിക്കോടിനു വേണ്ടി മുഹമ്മദ്‌ ലാനിസ്‌, മുഹമ്മദ്‌ ഇനായത്ത്‌, മുഹമ്മദ്‌ ലാമിസ്‌, അജിന്‍ ടോം എന്നിവരുമാണു ഗോള്‍ നേടിയത്‌.

എറണാകുളത്തെ തോല്‍പിച്ചു മലപ്പുറം മൂന്നാം സ്ഥാനം നേടി (2-0). മുഹമ്മദ്‌ ഷിഫാന്‍ രണ്ടു ഗോളും നേടി.

വെബ്ദുനിയ വായിക്കുക