കുളിക്കാതെ തുളസിയില തലയിൽ വെയ്ക്കാമോ?

Webdunia
ബുധന്‍, 21 നവം‌ബര്‍ 2018 (15:41 IST)
ഭാരതീയരുടെ ജീ‍വിതത്തില്‍ തുളസിക്ക് പ്രത്യേക സ്ഥാനമുണ്ട്. ആരാധനയുടെ ഭാഗമായും രോഗമുക്തിക്കും ആരോഗ്യത്തിനും തുളിസിയും ഇലയും ഉപയോഗിക്കാറുണ്ട്. സാധാരണ കുളിച്ച് ശുദ്ധിയായി വന്നതിനുശേഷം മാത്രമേ തുളസിയില വെയ്ക്കാൻ പാടുള്ളു എന്നാണ് പഴമക്കാർ പറയുന്നത്.  
 
അങ്ങനെ അല്ലാതെ ഉപയോഗിച്ചാൽ അതിന്റെ പരിണിതഫലം വേറെയായിരിക്കും എന്നാണ് ഇത്തരക്കാർ പറയുന്നത്. ഭംഗിക്കു വേണ്ടി മാത്രം മുടിയുടെ അറ്റത്തു തുളസി വയ്ക്കുന്നതും കുളിക്കാതെ മുടിയിൽ തുളസിക്കതിർ ധരിക്കുന്നതും ശരിയല്ലെന്നു പഴമക്കാർ പറയാറുണ്ട്. അതിനു കാരണമായി നിരവധി കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
 
വൈഷ്ണവ പ്രധാനമായ ദേവന്മാരായ മഹാവിഷ്ണു, ശ്രീകൃഷ്ണൻ, ശ്രീരാമൻ എന്നിവരെ തുളസി കൊണ്ടാണ്  ആരാധിക്കേണ്ടത്. അതിനാല്‍ തുളസിയിലയ്‌ക്ക് പ്രത്യേക മഹത്വമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തുളസിയില നുള്ളുമ്പോഴും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
 
ക്ഷേത്രങ്ങളിലെ പൂജയ്‌ക്കും വഴിപാടുകള്‍ക്കും തുളസിയില ഒഴിവാക്കാനാകാത്ത ഒന്നാണ്. ഭാരതീയ സ്‌ത്രീകള്‍ കൃഷ്ണത്തുളസിയില തലയിൽ ചൂടുന്ന ശീലമുണ്ട്. ഇതുവഴി ഐശ്വര്യവും സ്‌ത്രീത്വവും വര്‍ദ്ധിക്കുന്നു എന്നാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

Next Article