കർക്കിടക വാവിന് വാവുബലിയിടുന്നത് പ്രശസ്‌തമാണ്. കർക്കിടക വാവ് നോക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് എല്ലാവർക്കുമറിയാം. എന്തിനാണ് വാവുബലിയിടുന്നതെന്ന് പലർക്കും അറിയില്ല എന്നതാണ് വാസ്‌തവം.
പൂര്‍വ്വികരായ സമസ്ത പിതൃക്കള്‍ക്കും വേണ്ടിയാണ് കര്‍ക്കടകവാവുബലിയിടുന്നത്. കര്‍ക്കടകവാവുദിവസം ചെയ്യുന്ന ഏതൊരു പിതൃകര്‍മ്മത്തിനും ഇരട്ടിഫലമാണ്. വര്‍ഷത്തില്‍ രണ്ടു വാവുകളാണ് പ്രധാനം. തുലാമാസത്തിലെയും കര്‍ക്കടകത്തിലെയും. ഇതിൽ രണ്ടിലും ബലിയിടുന്നത് ആത്‌മാക്കൾക്ക് ശാന്തി ലഭിക്കുന്നതിന് വേണ്ടിയാണ് ഈ രണ്ട് ബലിയും.
രണ്ട് വാവ് ഉണ്ടെങ്കിലും, അതില്‍ കർക്കിടക വാവിനാണ് പ്രാധാന്യം കൂടുതൽ. അന്ന് ബലിയിടുന്നതിലൂടെ എത്ര കടുത്ത പിതൃദോഷവും മാറും. ജലസാന്നിദ്ധ്യമുളള വിഷ്ണു, ശിവ ക്ഷേത്രങ്ങളില്‍ തര്‍പ്പണം ചെയ്യുന്നത് ഉത്തമമാണ്. വാര്‍ഷിക ബലി പുനരാരംഭിക്കാന്‍ ഉത്തമവും കര്‍ക്കടകത്തിലെ അമാവാസിയാണ്.