വീടിനോട് ചേര്‍ന്നുള്ള സര്‍പ്പവിഗ്രഹങ്ങള്‍ നീക്കം ചെയ്‌താല്‍ നാശം സംഭവിക്കുമോ ?

ബുധന്‍, 8 ഓഗസ്റ്റ് 2018 (19:23 IST)
സര്‍പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമാണ് ഒരു വിഭാഗം ഭാരതീയര്‍. ആചാരങ്ങളും ചടങ്ങുകളുമായി പല വിശ്വാസങ്ങളും കെട്ടു പിണഞ്ഞു കിടക്കുന്നു.

പുരാത കാലം മുതല്‍ ഭാരതീയര്‍ നാഗങ്ങളെ ആരാധിക്കുകയും അവയ്‌ക്കായി പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുന്നു. ഈ ആരാധന പിന്നീട് പലര്‍ക്കും ദോഷവും ആത്മസംഘര്‍ഷവും വരുത്തിവെക്കാറുണ്ട്.

വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ മാതാപിതാക്കളുടെ കാലം മുതല്‍ സര്‍പ്പവിഗ്രഹങ്ങള്‍ ഉണ്ടാകുകയും പിന്നീട് അവ നീക്കം ചെയ്യാനും ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ഇങ്ങനെ ചെയ്‌താല്‍ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നാണ് എല്ലാവരും ഭയക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഭയക്കേണ്ടതില്ലെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. സര്‍പ്പവിഗ്രഹങ്ങള്‍ നീക്കം ചെയ്യണമെങ്കില്‍ ജ്യോത്സ്യനെക്കണ്ട് പ്രശ്‌നംവച്ചുനോക്കണം. മാറുന്നതില്‍ സര്‍പ്പങ്ങള്‍ക്ക് അതൃപ്‌തിയില്ലെങ്കില്‍
നാഗക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ കൊണ്ടുപോയി വെക്കാം. അതിനു മുമ്പായി സര്‍പ്പപ്രീതിക്കുള്ള വഴിപാടുകളും നടത്തണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍