വേദ ജ്യോതിഷത്തില്‍, കേതു ഒരു വ്യക്തിയുടെ മാനസികവും ആത്മീയവുമായ തലങ്ങളെ ഗണ്യമായി സ്വാധീനിക്കുന്ന ഒരു നിഴല്‍ ഗ്രഹമായി കണക്കാക്കപ്പെടുന്നു. അപ്രതീക്ഷിത ഫലങ്ങള്‍ നല്‍കുന്ന ഗ്രഹമായും ഈ ഗ്രഹം അറിയപ്പെടുന്നു. കേതു ബുധന്റെ രാശിയായ കന്നി രാശിയില്‍ നിന്ന് മാറി സൂര്യന്റെ രാശിയായ ചിങ്ങം രാശിയില്‍ പ്രവേശിക്കും. ഈ സംക്രമണത്തിന്റെ ഫലം ചില രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും.
കര്‍ക്കിടകം: കേതുവിന്റെ സംക്രമണം കര്‍ക്കടക രാശിയുടെ രണ്ടാം ഭാവത്തില്‍ ആയിരിക്കും. ഈ ഭാവം കുടുംബം, സംസാരം, സമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് കണക്കാക്കപ്പെടുന്നു. ഈ സംക്രമണം കാരണം, കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളോ അകലമോ വര്‍ദ്ധിച്ചേക്കാം. ഇത് കുടുംബത്തില്‍ സന്തോഷം കുറയാനും നിങ്ങളുടെ മാനസിക ആശങ്കകള്‍ വര്‍ദ്ധിപ്പിക്കാനും കാരണമാകും. സാമൂഹിക തലത്തില്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സംയമനം പാലിക്കുക. ഉദര സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്‍പ്പെടെ ആരോഗ്യ സംബന്ധമായ പല പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, ചില കര്‍ക്കടക രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പുരോഗതി അനുഭവപ്പെടാം.
ചിങ്ങം: കേതുവിന്റെ സംക്രമണം ചിങ്ങത്തിലാണ് സംഭവിക്കുന്നത്. ഈ സംക്രമണം മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ക്ക് കാരണമായേക്കാം. ദാമ്പത്യ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളും ഉണ്ടാകാം. കേതുവിന്റെ സംക്രമണ സമയത്ത്, നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. വര്‍ദ്ധിച്ചുവരുന്ന അസ്വസ്ഥത കാരണം, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ബിസിനസ്സിലെ അസ്ഥിരത കാരണം സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
മകരം: കേതുവിന്റെ സംക്രമണം മകരത്തിന്റെ എട്ടാം ഭാവത്തില്‍ ആയിരിക്കും. ഈ ഭാവം രോഗം, മരണം, ഗവേഷണം, നിഗൂഢ ജ്ഞാനം എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. കേതുവിന്റെ സംക്രമണം കാരണം, മകരം രാശിക്കാര്‍ക്ക് ഈ സമയത്ത് അവരുടെ ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്‍, നിങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പണം നിക്ഷേപിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള പിന്തുണ ലഭിക്കില്ല. രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുള്ളതിനാല്‍ ആരോഗ്യകാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം.