വാസ്‌തുവും സാമ്പത്തിക അഭിവൃദ്ധിയും!

വ്യാഴം, 9 ഓഗസ്റ്റ് 2018 (16:44 IST)
വീട് പണിയുന്നതിന് മുമ്പ് തന്നെ വാസ്‌തു നോക്കുന്ന ശീലം മലയാളികൾക്കുണ്ട്. വാസ്‌തുപുരുഷന്റെ അനുഗ്രഹത്താൽ സമാധാനത്തോടെയുള്ള കുടുംബജീവിതം നയിക്കണമെങ്കിൽ അതിനെ വേണ്ട രീതിയിൽ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ചെറിയ അശ്രദ്ധ ചിലപ്പോൾ സാമ്പത്തികനഷ്ടവും രോഗദുരിതങ്ങളും വരുത്തിവയ്ക്കും. പൊതുവായി ചില വാസ്തുകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.  
 
വീടിന്റെ നാലുമൂലകളും മധ്യഭാഗവും എപ്പോഴും ശ്രദ്ധയോടെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. വാസ്തുപുരുഷന്റെ തല വരുന്ന ഭാഗമായ വടക്കുകിഴക്ക്‌ ഈശാനകോൺ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ആത്മീയകാര്യങ്ങൾക്ക് ഈ ഭാഗം വിനിയോഗിക്കുന്നതാണ് ഉത്തമം. വീടിന്റെ ഈ ഭാഗത്ത് കിണർ വരുന്നതും ഉത്തമമാണ്.
 
അടുക്കളയ്‌ക്ക് ഏറ്റവും അനുയോജ്യമായത് തെക്കുകിഴക്ക് അഗ്നികോൺ ആണ്. തെക്കുപടിഞ്ഞാർ ഭാഗമായ കന്നിമൂലയും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഭാഗമാണ്. സാമ്പത്തിക അഭിവൃദ്ധി തരുന്ന ദിക്കാണിത്. സ്വർണ്ണം, പണം, വിലപ്പെട്ട രേഖകൾ എന്നിവ സൂക്ഷിക്കാൻ ഏറ്റവും ഉത്തമമായ ഭാഗമാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍