എല്ലാ ദിവസവും രാവിലെയും വൈകിട്ടും വിളക്ക് തെളിയിച്ച് നാമം ജപിക്കുക എന്നത് പൂര്‍വ്വകാലം മുതല്‍ തുടരുന്ന ഒരു രീതിയാണ്. ഐശ്വര്യത്തിനും അനുഗ്രഹത്തിനുമായിട്ടാണ് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നതിനെ കാണുന്നത്. ദൈവപ്രീതി ലഭിക്കുമെന്നാണ് വിശ്വസം.
അതുപോലെ തന്നെയാണ് എന്തെങ്കിലും പരിപാടികളിലും നിലവിളക്കിന്റെ സാന്നിധ്യം. ശുഭകാര്യങ്ങൾ ചെയ്യാൻ നേരത്തെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാറുണ്ട്. പരമ്പരാഗത ഹൈന്ദവ ആചാരത്തിന്റെ ഭാഗമാണ്. നിലവിളക്ക് എന്ന് ഗൂഗിള്‍ ചെയ്താല്‍ മാത്രം മതി ഉദ്ഘാടന വേളയില്‍ വിളക്ക് കൊളുത്തുന്നതിന് പിന്നിലുള്ള ഹൈന്ദവ വിശ്വാസം മനസ്സിലാക്കുവാന്‍.
നിലവിളക്ക് കൊളുത്തുന്നത് ആരാധനയുടെ ഭാഗമല്ലെന്നും വെളിച്ചത്തിന് വേണ്ടിയാണെന്നുമാണ് വിമർശകർ വാദിക്കുന്നത്. ഹൈന്ദവ വിശ്വാസികള്‍ വിളക്ക് കത്തിക്കുന്നത് വെളിച്ചത്തിന് വേണ്ടിയല്ല, അത് അവരുടെ ആചാരത്തിന്റെ ഭാഗമാണ്.
നട്ടുച്ച സമയത്തുള്ള ഉദ്ഘാടനത്തിന് തിരി തെളിക്കുന്നതും പാലം, റോഡ് തുടങ്ങിയ അറിവുമായി അശേഷം ബന്ധമില്ലാത്തവയുടെ ഉദ്ഘാടനവേളയിലും സിനിമാ ഷൂട്ടിംഗിന്റെ ആരംഭത്തിലും വിളക്ക് കൊളുത്തുന്നതുമൊക്കെ വിശ്വാസത്തിൽ പെടുത്താനാകില്ല.
വിളക്ക് കൊളുത്തുന്നതിനും ചില രീതികൾ ഒക്കെയുണ്ട്. വിളക്ക് കൊളുത്താൻ മെഴുകുതിരി ഉപയോഗിക്കാന്‍ പാടില്ല. മെഴുകുതിരി ഉപയോഗിച്ചുള്ള കൊളുത്തല്‍ പരമ്പരാഗതരീതിയില്‍ നിന്നുള്ള വ്യതിചലനമാണ്. മെഴുകുത്തിരി ഉപയോഗിച്ച് വിളക്ക് കൊളുത്തുന്ന രീതി ചില ക്രൈസ്തവ വിശ്വാസികള്‍ തുടങ്ങിയതാണ്.