ഇന്‍‌വെര്‍ട്ടറിനും ഫ്രിഡ്ജിനും ടിവിക്കും വരെ വാസ്തു? വെറുതെ പറയുന്നതല്ല!

വെള്ളി, 4 മെയ് 2018 (11:43 IST)
ഐശ്വര്യത്തിനൊപ്പം വീട്ടില്‍ സമ്പത്തും സമാധനവും  കുന്നു കൂടണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, എത്ര ശ്രമിച്ചിട്ടും വീട്ടില്‍ സമ്പത്ത് നിലനില്‍ക്കുന്നില്ല എന്ന പരാതിയുള്ളവരാണ് ഭൂരിഭാഗവും. വാസ്‌തുവിന്റെ പ്രശ്‌നമടക്കമുള്ളവ ഇതിന് കാരണമായി തീരുന്നുണ്ട്. വീട്ടിലെ അടുക്കള മുതല്‍ കിണറിന് വരെ വസ്തു നോക്കുന്ന നിങ്ങള്‍ വീട്ടിലെ വൈദ്യുത ഉപകരണത്തിന്റെ സ്ഥാനത്തിന് വാസ്തു നോക്കാറുണ്ടോ? 
 
വാസ്തുശാസ്ത്ര പ്രകാരം ഭാരം കുറവുള്ള വൈദ്യുത ഉപകരണങ്ങള്‍ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വെയ്ക്കണം. അല്ലെങ്കില്‍ കുടുംബത്തില്‍ ആരോഗ്യപരമായി പല പ്രശ്നങ്ങളും ഉണ്ടാകും. ഇതിന് വിപരീതമായി വേണം ജനറേറ്ററും ട്രാന്‍സ്‌ഫോര്‍മറുകളും ഇന്‍വെര്‍ട്ടറും പോലെയുള്ള ഉപകരണങ്ങള്‍ വയ്ക്കാന്‍. അതായത് തെക്കു പടിഞ്ഞാറന്‍ ദിശകളില്‍. 
 
നിരന്തരം ചൂട് ഉത്പാദിപ്പിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍ കിഴക്കുദിശയുടെ മധ്യഭാഗത്തേക്കോ തെക്കുദിശയുടെ മധ്യഭാഗത്തേക്കോ വയ്ക്കാം. അതുപോലെ, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, റൂം ഹീറ്റര്‍, ഹീറ്റ് കോവന്‍റ്റര്‍, ഗെയ്സര്‍, മെയിന്‍മീറ്റര്‍ മുതലായവ വീടിന്റെ തെക്ക് ഭാഗത്ത് വരുന്നതാണ് ഏറെ ഉത്തമം.
 
അതുപോലെ അടുക്കളയില്‍ പാചകം ചെയ്യുന്ന സ്ഥലം വീടിന്‍റെ പ്രധാന ഭിത്തികളോട് ചേര്‍ന്നാവരുത്. പാചകം ചെയ്യുന്ന സ്ഥലത്തിന് തൊട്ട് മുകളിലായി ഷെല്‍ഫുകള്‍ വയ്ക്കുന്നതും വാസ്തുശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നില്ല. 
 
ഫ്രിഡ്ജ് വടക്ക് പടിഞ്ഞാറ് മൂലയില്‍ വയ്ക്കുന്നതാണ് ഉത്തമം. ഗ്യാസ് സ്റ്റൌവ് വയ്ക്കാന്‍ ഏറ്റവും അനുയോജ്യം അടുക്കളയുടെ തെക്കുകിഴക്ക് മൂലയാണ്. അവന്‍, മറ്റ് ഹീറ്ററുകള്‍ തുടങ്ങിയവ വയ്ക്കാനും ഈ ദിക്ക് തന്നെയാണ് ഉത്തമം. വാട്ടര്‍ ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ വടക്കുകിഴക്ക് മൂലയാണ് ഏറ്റവും ഉത്തമം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍