കുടുംബത്തിലെ ഐശ്വര്യക്കേടിനും ദാരിദ്രത്തിനും കാരണം തുളസി ഇലയോ ?

Webdunia
ബുധന്‍, 25 ഏപ്രില്‍ 2018 (15:11 IST)
തുളസിച്ചെടി വീടിന്റെ മുറ്റത്ത് നടുന്നത് ഐശ്യരവും ആരോഗ്യവും നല്‍കുമെന്നാണ് ഒരു വിഭാഗം പേര്‍ വിശ്വസിക്കുന്നത്. പല ആരോഗ്യ പ്രശ്‌നങ്ങളും സൗന്ദര്യ പ്രശ്‌നങ്ങളും അകറ്റാനും തുളസിയില ഉപയോഗിക്കുന്നു.

തുളസിയിലെ എല്ലായ്‌പ്പോഴും മുറിച്ചെടുക്കാമോ എന്ന് പലരും ചോദിക്കാറുണ്ട്. കാലം മാറിയിട്ടും ഇക്കാര്യത്തില്‍ ആശങ്ക തുടരുന്നതാണ് ഇതിനു കാരണം.

ഹൈന്ദവ് വിശ്വാസമനുസരിച്ച് തുളസി ചെടി ദൈവികമായതിനാല്‍ ഇല മുറിച്ചെടുക്കുന്നത് പോലും അപകടം ക്ഷണിച്ചു വരുത്തലാണെന്ന് വിശ്വസിക്കുന്നു.

തുളസി പറിക്കുന്നതിന് ചില നേരവും സമയവും എല്ലാം ഉണ്ട്. പലപ്പോഴും ഇതറിയാതെ നമ്മള്‍ തുളസി പറിക്കുന്നു. ഇത് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

തുളസി ഇലകള്‍ പറിക്കുന്നത് മോശം ആവശ്യങ്ങള്‍ക്കോ അസമയത്തോ ആണെങ്കില്‍ തുളസിയുടെ എല്ലാഗുണങ്ങളും നേര്‍ വിപരീതം ആവുന്നതാണ്. മാത്രമല്ല ഇത് കുടുംബത്തില്‍ ദാരിദ്ര്യവും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article