യാത്ര പുറപ്പെടുമ്പോൾ പിറകിൽ നിന്നും വിളിച്ചാൽ കുഴപ്പം ഉണ്ടോ?

ബുധന്‍, 25 ഏപ്രില്‍ 2018 (14:05 IST)
വീട്ടിൽ നിന്നും എങ്ങോട്ടെങ്കിലും പോകായി ഇറങ്ങി എന്തെങ്കിലു മറന്നു വച്ചതെടുക്കാൻ വീണ്ടും വീട്ടിലേക്ക് തിരിച്ചു കയറുന്ന സ്വഭാവക്കാരാണ് നമ്മളിൽ പലരും. എന്നാൽ ഇത് നല്ലതല്ല എന്ന് നമ്മുടെ കാരണവന്മാർ പറയാറുണ്ട്. 
 
ഇറങ്ങിയ ഉടനെ വീട്ടിൽ വീണ്ടും തിരിച്ചുകയറിയാൽ ഇനി അൽ‌പ സമയം കഴിഞ്ഞു പോയാൽ മതി എന്നാണ് പഴമക്കാർ പറയറുള്ളത്. ഇതിലെ വസ്തുത എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടൊ?
 
കാരണവന്മാർ പറയുന്നതിലും അൽ‌പം കാര്യം ഉണ്ട്. ജ്യോതിശാസ്ത്രത്തിൽ ഇതിനെ ദുർനിമിത്തമായും ശുഭലക്ഷണമായുമാണ് കാണുന്നത്. ഇതുപോലെ തന്നെയാണ് യാത്ര പോകുന്നയാളെ പിന്നിൽ നിന്നും വിളിക്കുന്നത്. ഇത് ദോഷമായാണ് ശാസ്ത്രം കണക്കാക്കുന്നത്.
 
ഇത്തരം കാര്യങ്ങൾക്ക് പരിഹാരവും പറയുന്നുണ്ട്. ജ്യോതിശാസ്ത്രത്തിൽ. ഇറങ്ങിയ ഉടനെ  തന്നെ വീട്ടിൽ തിരിച്ചു കയറേണ്ടി വന്നാൽ ഗണപതിയേ വന്ദിച്ച ശേഷം ഇഷ്ട ദേവനെ ധ്യാനിക്കുന്നതും മന്ത്രം ചൊല്ലുന്നതും നല്ലതാണ്. പ്രാണായാമ ചെയ്യുന്നതും ഇത്തരം സാഹചര്യങ്ങളിൽ പോസിറ്റീവ് എനർജ്ജി പ്രദാനം ചെയ്യും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍