ചന്ദ്രഗ്രഹണ സമയത്ത് പാലിക്കേണ്ട പ്രധാന നിര്‍ദേശം ലംഘിച്ചാല്‍ ?

ശനി, 21 ഏപ്രില്‍ 2018 (11:17 IST)
പുരാതന കാലം മുതല്‍ ഭാരതീയര്‍ ചന്ദ്രഗ്രഹണത്തിനും ആ സമയത്തിനും ചില പ്രത്യേകതള്‍ കല്‍പ്പിച്ചു നല്‍കുന്നുണ്ട്. മകരമാസത്തിലെ പൗര്‍ണമി ദിവസമാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. അതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു.

ചന്ദ്രഗ്രഹണ സമയത്ത് പാലിക്കേണ്ട ചില നിര്‍ദേശങ്ങളുണ്ട്. പഴമക്കാര്‍ ഇക്കാര്യങ്ങളില്‍ മാറ്റം വരുത്താതെ അനുസരിച്ചു പോന്നുവെങ്കില്‍ ഇന്നത്തെ തലമുറയില്‍ മാറ്റങ്ങള്‍ വന്നു.

ഗ്രഹണം ആരംഭിക്കുന്നതിന് മുമ്പായി ശരീരശുദ്ധി വരുത്തി ഭക്തിപൂര്‍വ്വം ഇഷ്ടദൈവത്തെ ധ്യാനിക്കേണ്ടതാണ് ഏറ്റവും പ്രധാനം. ശിവനാമം ജപിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് പാലിക്കന്‍ കഴിഞ്ഞില്ലെങ്കില്‍ ദോഷങ്ങള്‍ പിന്തുടര്‍ന്നേക്കാം.

ഈ സമയത്ത് വീട്ടില്‍ എത്താന്‍ സാധിക്കാത്തവര്‍ പഞ്ചാക്ഷരി മന്ത്രമായ 'ഓം നമ:ശിവായ' ജപിക്കുന്നത് ഉചിതമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍