കത്തിച്ചുവയ്ക്കുന്ന വിളക്ക് ലക്ഷണമൊത്തതാണെങ്കില്‍ കുടുംബ സുകൃതമുണ്ടെന്നും ജ്വാലയ്ക്ക് വലുപ്പവും തെളിച്ചവുമുണ്ടെങ്കില്‍ അഭീഷ്ട സിദ്ധിയും ദീര്‍ഘായുസ്സുമുണ്ടെന്നുമാണ് ലക്ഷണം. എന്നാല്‍, ജ്വാല ചെറുതും മങ്ങിയതുമാണെങ്കില്‍ ദു:ഖവും വിഘ്നവും ആണ് ഫലം. തിരിക്ക് നീളം കുറവാണെങ്കിലും അണഞ്ഞു പോയാലും അരിഷ്ടതകളും ദാരിദ്ര്യവും ആയിരിക്കും ഫലം.
അതേപോലെ തന്നെ ദീപനാളത്തിന്റെ ദിശ നോക്കിയും ലക്ഷണം കണക്കാക്കാം. ദീപനാളം കിഴക്കോട്ട് ആണെങ്കില്‍ ഉദ്ദിഷ്ടകാര്യ സിദ്ധി. തേക്കോട്ട് ആണെങ്കില്‍ ആയുസ്സിനു ദോഷം. വടക്കോട്ടോ പടിഞ്ഞാറോട്ടോ ആണെങ്കില്‍ രോഗമുക്തി. നാളം അഗ്നികോണിന് അഭിമുഖമാണെങ്കില്‍ അഗ്നിഭയം. നിര്യതികോണിലാണെങ്കില്‍ മനസ്സിനു ചാഞ്ചല്യം. ഈശാനുകോണിലേക്കാണെങ്കില്‍ ധനാഗമനവുമാണ് ലക്ഷണം.