സ്വര്‍ണ്ണ പാദസരം അണിഞ്ഞാല്‍ ഐശ്വര്യം ഇല്ലാതാകുമോ?

Webdunia
ബുധന്‍, 18 ജൂലൈ 2018 (15:19 IST)
പഴമക്കാർ പറയുമായിരുന്നു സ്വർണ്ണ കൊലുസ് അണിയുന്നത് നല്ലതല്ല എന്ന്. പഴയകാലത്ത് വെള്ളി പാദസരങ്ങളാണ് ഭൂരിഭാഗം പെണ്‍കുട്ടികളും അണിഞ്ഞിരുന്നത്. എത്ര ധനികരാണെങ്കില്‍ കൂടി ഈ രീതിയില്‍ മാറ്റമില്ലായിരുന്നുവെങ്കില്‍ ഇന്ന് സ്വര്‍ണ പാദസരത്തോടാണു സ്ത്രീകള്‍ക്കു കൂടുതല്‍ താല്‍പ്പര്യം.
 
ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ പ്രതിരൂപമാണ് സ്വര്‍ണമെന്നും അത് കാലില്‍ പാദസരമായി ധരിച്ചാൽ ദേവിയെ നിന്ദിക്കുന്നതിനു തുല്ല്യമാണെന്നുമായിരുന്നു പഴമക്കാർ വിശ്വസിച്ചിരുന്നത്. അതുകൊണ്ടാണ് സ്വര്‍ണ പാദസരം അണിയാന്‍ പെണ്‍കുട്ടികളെ മുതിര്‍ന്നവര്‍ സമ്മതിക്കാത്തത്.
 
ഈ വിശ്വാസം ശക്തമായി തുടര്‍ന്നു വന്നതിനാലാണ് എത്ര സമ്പന്നര്‍ ആയിരുന്നാല്‍ കൂടി പാദസരത്തിന് സ്വര്‍ണം ഉപയോഗിക്കാന്‍ മടി കാണിച്ചിരുന്നത്. എന്നാൽ, കാലം മാറിയതനുസരിച്ച് ഇന്നത്തെ സമൂഹവും മാറി. വെള്ളിയോട് മടി കാണിക്കുകയും സ്വര്‍ണം പാദസരമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

Next Article