വീട് വെയ്ക്കുന്ന വേളയില്‍ വാസ്തുശാസ്ത്രം നോക്കുന്നവരാണ് നമ്മളിൽ മിക്കവരും. വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിലെ ഓരോ ഭാഗങ്ങളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. അങ്ങനെ വാസ്‌തു ശാസ്‌ത്രം പറയുന്നതുപോലെ വീട് പണിതില്ലെങ്കിൽ അവിടെ താമസിക്കുന്ന ആളുകൾക്കും ദുരനുഭവങ്ങൾ ആയിരിക്കും എന്നാണ് വിശ്വാസം.
വീടുകളില്‍ നിറഞ്ഞുനില്‍ക്കേണ്ട പോസിറ്റീവ് എനർജി ആധാരമാക്കിയാണ് വാസ്തുവിന്റെ ഓരോ നിയമങ്ങളുമുള്ളത്. വീട്ടിൽ താമസിക്കുമ്പോൾ എപ്പോഴും സന്തോഷം ഉണ്ടായിരിക്കണം എന്നാണ് പ്രധാനം. അതുകൊണ്ടുതന്നെ, വീടിന്റെ പൂമുഖ വാതില്‍ എവിടെയായിരിക്കണമെന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പ്രധാന വാതില്‍ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രധാന വാതിലില്‍ നിന്നാല്‍ കാണുന്ന വിധത്തിലാവരുത് അടുക്കള. ഇത് വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. അടുക്കളയുടെ വടക്ക് കിഴക്ക് ഭാഗത്ത് കണ്ണാടി, വാഷ്‌ബെയ്സിന്‍, സിങ്ക് എന്നിവ സ്ഥാപിക്കുന്നത് നന്നായിരിക്കും. മുതിര്‍ന്ന ആളുകള്‍ക്ക് വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മുറി നല്‍കുന്നതാണ് ഉത്തമം. വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിക്കിനെ അഭിമുഖീകരിച്ചു വേണം പഠന സമയത്ത് കുട്ടികള്‍ ഇരിക്കേണ്ടത് .