വീട്ടിലെ നെഗറ്റീവ് ഏനര്‍ജി ഇല്ലാതാക്കണോ ?; ഈ പത്ത് കാര്യങ്ങള്‍ പാലിച്ചാല്‍ മതി
ശനി, 7 ജൂലൈ 2018 (18:15 IST)
വാസ്‌തു പ്രകാരമുള്ള ചട്ടങ്ങള്‍ പാലിച്ചിട്ടും വീടുകളിലെ നെഗറ്റീവ് ഏനര്‍ജി പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. ജ്യോതിഷ പ്രകാരമുള്ള പ്രതിവിധികള്‍ ചെയ്‌തെങ്കിലും ഇവയ്‌ക്ക് പരിഹാരമുണ്ടാകാത്തതാണ് എല്ലാവരെയും ആശങ്കപ്പെടുത്തുന്നത്.
എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ വീടുകളിലെ നെഗറ്റീവ് ഏനര്‍ജി അകറ്റാന്‍ സാധിക്കും. ഇതിനായി പത്ത് കാര്യങ്ങളായി പ്രധാനമായും ചെയ്യേണ്ടത്.
ശുദ്ധവായുയും വീടിനകത്തേക്ക് എത്തണം, പ്രകാശം കടന്നുവരണം, സുഗന്ധ പൂരിതമായ വീട്, കേടായ വസ്തുക്കള്‍ ഉപേക്ഷിക്കുക, വീടിനുള്ളിലെ അടുക്കും ചിട്ടയും, വീട്ടില്‍ ഒരു മണി, ചുമരുകള്‍ക്ക് മഞ്ഞ നിറം, മുറികളില്‍ ഉപ്പ് സൂക്ഷിക്കുക, വീട് എന്നും വൃത്തിയാക്കുക, മുറികളില്‍ ജനാലകള്‍ എന്നീ കാര്യങ്ങള്‍ പാലിച്ചാല്‍ വീട്ടിലെ നെഗറ്റീവ് ഏനര്‍ജി ഒഴിവാക്കി പോസറ്റീവ് ഏനര്‍ജി വീടുകളില്‍ നിറയ്‌ക്കാന്‍ സാധിക്കും.
കുടുംബത്തിലുള്ളവര്‍ പ്രാര്‍ഥനയ്‌ക്കും നല്ല സൌഹൃദങ്ങള്‍ക്കും സമയം കണ്ടത്തേണ്ടതും നല്ലതാണ്. മുറ്റത്ത് ചെടികള്‍ നടുന്നതും പൂക്കള്‍ മുറികളില്‍ സൂക്ഷിക്കുന്നതും നല്ലതാണ്. അതേസമയം, പൊട്ടിയതും പഴകിയതുമായ വസ്‌തുക്കള്‍ ഉപേക്ഷിക്കുകയും മരിച്ചു പോയവരുടെ ചിത്രങ്ങള്‍ മുറികളില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്യണം.