സ്വസ്ഥതയും സമാധാനവും നിറഞ്ഞ വീടാണോ ആഗ്രഹം? എങ്കിൽ ഇക്കാര്യം ശ്രദ്ധിച്ചാൽ മതി

ബുധന്‍, 4 ജൂലൈ 2018 (14:50 IST)
മനോഹരമായ വീട് പണിയണം എന്നുള്ള മോഹം മാത്രം പോരാ, അത് എങ്ങനെ പണിയണമെന്നും മുറികളുടെ സ്ഥാനം എവിടെ വേണമെന്നുമൊക്കെ കൃത്യമായി മനസ്സിലാക്കണം. ഇല്ലെങ്കിൽ എട്ടിന്റെ പണികിട്ടും എന്നുതന്നെ പറയാം. വീട് പണിയുമ്പോൾ മുറികളുടെ സ്ഥാനത്തിന് വളരെ വലിയ സ്ഥാനമുണ്ട്.
 
നാം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് കിടപ്പുമുറിയിൽ ആണെന്നുതന്നെ പറയാം. അടുക്കള, ഊണുമുറി, സ്വീകരണമുറി, എന്നിവ സ്ഥാനവും അളവും അനുസരിച്ച് പണിയുന്നത് സ്വസ്ഥതയ്ക്കും സമാധാനത്തിനും ആരോഗ്യത്തിനും ഉത്തമമാണ്. ഗൃഹനാഥൻ ഒരിക്കലും വീടിന്റെ വടക്കുകിഴക്കുള്ള മുറിയിലോ തെക്കുകിഴക്കുള്ള മുറിയിലോ കിടക്കാൻ പാടില്ല എന്നാണ് വാസ്‌തു ശാസ്‌ത്രത്തിൽ പറയുന്നത്. പ്രായമായവർ വീടിന്റെ വടക്കുകിഴക്കുള്ള മുറി ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല.
 
വീടിന്റെ  മധ്യഭാഗത്തു കിടപ്പുമുറി പാടില്ല. അടുക്കള തെക്കുകിഴക്കേ മൂലയായ അഗ്നികോണിൽ നിർമിക്കാവുന്നതാണ്. അറ്റാച്ച്ഡ്  ബാത്റൂമുകൾ മുറിയുടെ വടക്കോ പടിഞ്ഞാറോ ആണു വരേണ്ടത്. ടോയ്‌ലറ്റിന്റെ കതക് എപ്പോഴും അടച്ചിടുകയും വേണം. കിടപ്പുമുറിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒഴിവാക്കാനും മറക്കരുത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍