പുണ്യമാണ് തീർഥജലം

ചൊവ്വ, 3 ജൂലൈ 2018 (12:36 IST)
ക്ഷേത്ര ദർശനം കൊണ്ട് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുണ്യങ്ങളിലൊന്നാണ് തീർഥ ജലം. ക്ഷേത്ര ദർശനൽത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കർമ്മം കൂടിയാണ് പൂജാരിയിൽ നിന്നും തീർഥം സ്വീകരിക്കുക എന്നത്. പ്രസാദത്തിനൊപ്പം സ്വീകരിക്കുന്ന തീർഥജലം ഭഗവാന്റെ നേർ സ്പർശമാണ്. 
 
ആത്മീയവും ആരോഗ്യവും നിറഞ്ഞതാണ് ഓരോ തുള്ളി തീർഥ ജലവും എന്നതാണ് വാസ്തവം. അത്യന്തം ഭക്തിയോടെയും ആദരവോടെയും വേണം തിർഥം സ്വീകരിക്കാൻ. ഭഗവാന്റെ വിഗ്രഹ സ്പർശമേറ്റ ജലമാണ് എന്നതിനാൽ തീർഥജലം സ്പർശിക്കുന്നത് ഭഗവാനെ സ്പർശിക്കുന്നതിന് തുല്യമാണ്.
 
ഭഗവാൻ അഭിഷേകം ചെയ്തിരിക്കുന്ന പൂക്കളും സസ്യലതാദികളും ഔഷധ ഗുണങ്ങളുള്ളതായതിനാൽ ഇത് നല്ല ആരോഗ്യത്തേയും പ്രധാനം ചെയ്യുന്നു. കൈ വെള്ളയിൽ സ്വീകരിക്കുന്ന തീർഥം കൈരേഖകളിലൂടെ ഒഴികുന്ന രീതിയിലാണ് സേവിക്കേണ്ടത്. തീർഥം പാഴാക്കുന്നത് ദോഷകരമാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍