ഒക്ടോബറിലെ കേതു സംക്രമണം: വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (21:18 IST)
2025 ഒക്ടോബര്‍ 23 ന് വൈകുന്നേരം 6:03 ന് കേതു പൂര്‍വ്വ ഫാല്‍ഗുനി നക്ഷത്രത്തിന്റെ മൂന്നാം പാദത്തിലേക്ക് പ്രവേശിക്കും. ഇത് ചില രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കും.ഈ സംക്രമണം ജീവിതത്തിന്റെ വിവിധ മേഖലളില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം എന്നതിനാല്‍ ഇത് ബാധിക്കാവുന്ന രാശിക്കാര്‍ ജാഗ്രത പാലിക്കണം.
 
കേതുവിന്റെ സ്വാധീനം കാരണം മിഥുന രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുകയും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് ഉപദേശം തേടുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഈ കാലയളവില്‍ ജാഗ്രത പാലിക്കുകയും സഹപ്രവര്‍ത്തകരില്‍ അമിത വിശ്വാസം പുലര്‍ത്തുകയും ചെയ്യുന്നത് ഒഴിവാക്കുക.
 
കേതുവിന്റെ സഞ്ചാരം ചിങ്ങം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയും നിരവധി വെല്ലുവിളികള്‍ നേരിടുകയും ചെയ്യാം. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പാലിക്കുക. കാരണം പ്രധാനപ്പെട്ട ജോലികള്‍ വൈകാനും കുടുംബത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍