വീടിനും വസ്‌തുവിനും ദോഷമോ ?; വൃക്ഷപൂജ മാത്രം മതി ദോഷങ്ങള്‍ ഓടിയൊളിക്കും
ബുധന്‍, 27 ജൂണ്‍ 2018 (18:37 IST)
വാസ്‌തുവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനമുണ്ട്. വീടിന്റെ ദോഷങ്ങള്‍ ഇല്ലാതാക്കാനും അതിനുള്ള പ്രതിവിധികളുമായി പലതരത്തിലുള്ള പൂജകളും വഴിപാടുകളും ചെയ്യുന്നവര്‍ ധാരാളമാണ്.
ഗ്രഹദോഷം പലതരത്തില്‍ ബാധിക്കുമെന്നു അത് കുടുംബത്തില്‍ നെഗറ്റീവ് ഏനര്‍ജി പകര്‍ന്ന് ദോഷങ്ങള്‍ക്ക് കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. ജ്യോതിഷത്തിലും ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്.
ഗ്രഹദോഷം ഇല്ലതാക്കാന്‍ പലതരത്തിലുള്ള കര്‍മ്മങ്ങള്‍ ചെയ്യുമെങ്കിലും ഏറ്റവും ഉത്തമം വൃക്ഷങ്ങളെ പൂജിക്കുന്നതാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഗ്രഹദോഷങ്ങള്‍ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലത് ഈ വിശ്വാസമാണ്.
ജാതകത്തിലെ ഗ്രഹദോഷ പ്രകാരം ഏതു വൃക്ഷത്തെയാണ് ഇതിനായി പൂജിക്കേണ്ടതെന്ന് മനസിലാക്കിയ ശേഷം മാത്രമെ വൃക്ഷങ്ങളെ പൂജിക്കാവൂ. ഇതോടെ വാസ്‌തുവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്നും പഴമക്കാര്‍ വ്യക്തമാക്കുന്നു.