പൂ ചൂടിയാൽ ദീർഘായുസ് ഉണ്ടാകുമോ?

ചൊവ്വ, 26 ജൂണ്‍ 2018 (16:40 IST)
വിശ്വാസങ്ങളുടെ വലിയൊരു കുടക്കീഴിലാണ് നാമിപ്പോഴും കഴിയുന്നത്. ഹിന്ദുമതാചാര പ്രകാരം വിശ്വാസങ്ങൾക്ക് വലിയൊരു സ്ഥാനമുണ്ട്. ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ശേഷം ചന്ദനം തൊടുന്നതിലുമെല്ലാം വിശ്വാസത്തിന് വളരെ വലിയ പങ്കാണുള്ളത്. ഇതിലെല്ലാം ജ്യോതിഷത്തിലും പറയുന്നു. ജ്യോതിഷ വിധിപ്രകാരം ചിലതൊന്നും തെറ്റായ രീതിയിൽ ചെയ്യാൻ പാടില്ലത്രേ, അത് ആപത്താണ്.  
 
ആ ശരീരമാകുന്ന ക്ഷേത്രത്തിലേയ്ക്കുള്ള പൂജയാണ്‌ ചന്ദനം തൊടലും പൂ ചൂടലും. അമ്പലത്തിൽ പോയാൽ, ദേവതയെ പ്രതിഷ്ഠിച്ചു എന്ന് ഉറപ്പുള്ള ശ്രീകോവിലിനു മുൻപിൽ നമ്മൾ തൊഴാറുണ്ട്. അതുപോലെ നമ്മുടെ ഉള്ളിലും ഈശ്വരനുണ്ട്. ശരീരം ക്ഷേത്രമാണ്‌. ക്ഷേത്രം പവിത്രാഥാനമായി നമ്മൾ വിശ്വസിക്കുന്നു. 
 
തന്റെ ഉള്ളിലെ ഈശ്വരനെ ആരാധിക്കുവാനും തൃപ്തിപ്പെടുത്തുവാനും സന്തോഷിപ്പിക്കുവാനും വേണ്ടിയാണ്‌ ചന്ദനവും പൂവും ഒക്കെ ചൂടുന്നത്. പൂജ ചെയ്യുന്നത് ജല-ഗന്ധ-ധൂപ-ദീപങ്ങളെക്കൊണ്ടാണ്‌. ഏതൊരു പൂജയിലും ജലം, പുഷ്പം, ഗന്ധം, ധൂപം, ദീപം എന്നിവയുണ്ടായിരിക്കും. പഞ്ചഭൂതങ്ങളെയാണ്‌ ഇവ പ്രതിനിധാനം ചെയ്യുന്നത്.
 
പഞ്ചഭൂതങ്ങളിൽ ആദ്യത്തെയും അവസാനത്തെയും ആയ രണ്ട് ഭൂതങ്ങളെക്കൊണ്ടുള്ള അർച്ചനയാണ്‌ ചന്ദനം തൊടലും പൂ ചൂടലും. ചെറിയ തോതിലുള്ള ഒരു പൂജ തന്നെയാണിത്. നെറ്റിത്തടത്തിൽ ചന്ദനം തൊടുന്നത് അനേകം നാഡീഞ്ഞരമ്പുകളെ തണുപ്പിക്കുവാൻ സഹായിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍