നല്ല കുഞ്ഞിനായി ഗര്‍ഭിണികള്‍ ഉപവസിക്കണോ ?; തിരിച്ചറിയണം തെറ്റായ പ്രവണതകള്‍

ചൊവ്വ, 17 ജൂലൈ 2018 (14:19 IST)
വിശ്വാസങ്ങള്‍ അതിരുകടക്കുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പൂര്‍വ്വികര്‍ പകര്‍ന്നു തന്നെ ചില ആചാരങ്ങളും ഉപദേശങ്ങളുമാണ് വിശ്വാസത്തിന്റെ പേരിലുള്ള തെറ്റായ പ്രവണതകള്‍ക്ക് കാരണമാകുന്നത്.

നല്ല കുട്ടിയെ ലഭിക്കാന്‍ ഗര്‍ഭണികള്‍ ഉപവസിക്കണമെന്ന ഉപദേശം തെറ്റാണ്. ഭക്ഷണം ഉപേക്ഷിച്ചുള്ള വ്രതങ്ങള്‍ അമ്മയ്‌ക്കും കുഞ്ഞിനും ഒരുപോലെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്.

ഉപവാസത്തിന്റെ പേരില്‍ ഭക്ഷണം ഒഴിവാക്കുമ്പോള്‍ പ്രമേഹം, ബ്ലഡ് പ്രഷര്‍, അപസ്മാരം, കൈകാല്‍ തളര്‍ച്ച എന്നിങ്ങനെയുള്ള ഒട്ടനവധി അസുഖങ്ങള്‍ കുട്ടികള്‍ക്ക് പിടിപെടാം. അമ്മയുടെ ആരോഗ്യം നശിക്കുന്നതിനും ഇത് കാരണമായി തീരും.

ഗര്‍ഭിണികള്‍ ഈശ്വരപ്രീതിക്ക് ഒരി കാരണവശാലും ഭക്ഷണം ഉപേക്ഷിച്ചുള്ള വ്രതങ്ങള്‍ എടുക്കരുത്. ഇക്കാര്യത്തില്‍ പൂര്‍വ്വികരും ആചാര്യന്മാരും പറയുന്നതും കല്‍പ്പിക്കുന്നതുമായ ഉപദേശങ്ങള്‍ തെറ്റാണ്. പലരും ജ്യോതിഷവുമായി ബന്ധപ്പെടുത്തി ഇക്കാര്യം സംസാരിക്കാറുണ്ട്. ഇതും തള്ളിക്കളയുകയാണ് വേണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍