മംഗള കർമ്മങ്ങൾക്ക് വെറ്റില, ഐതീഹ്യം ഇതാണ്!

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (12:22 IST)
ഭാരതീയരുടെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമാണ് മംഗളകർമ്മങ്ങൾക്കായി വെറ്റില തിരഞ്ഞെടുക്കുന്നത്. പ്രധാനമായും കുടുംബങ്ങളിൽ എന്തെങ്കിലും മംഗള കർമ്മങ്ങൾ നടക്കുമ്പോൾ വെറ്റില ഉപയോഗിക്കുന്നത് പതിവാണ്. എന്നാൽ ഇതെന്തിനാണെന്നത് പലർക്കും അറിയില്ല എന്നതാണ് വാസ്‌തവം. പണ്ട് കാലം മുതൽ കണ്ടുവരുന്നതായതുകൊണ്ട് അത് ഇപ്പോഴും തുടർന്ന് പോകുന്നവരും ഉണ്ട്.
 
ആചാരങ്ങളുടെ ഭാഗമായി ഹൈന്ദവ ഗൃഹങ്ങളിലാണ് വെറ്റില കൂടുതലായി ഉപയോഗിക്കുന്നത്. ത്രിമൂർത്തി സങ്കൽപം വെറ്റിലയില്‍ കുടികൊള്ളുന്നതായിട്ടാണ് വിശ്വാസം. വെറ്റില തുമ്പില്‍ മഹാലക്ഷ്മിയും മദ്ധ്യത്തിൽ സരസ്വതിയും ഞെട്ടിൽ ജ്യേഷ്ഠ ഭഗവതിയും ഇടതു ഭാഗത്ത് പാർവ്വതി ദേവിയും വലതുഭാഗത്ത് ഭൂദേവതയും കുടികൊള്ളുന്നുതായിട്ടാണ് ആചാര്യന്മാര്‍ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത്.
 
വെറ്റിലയുടെ അന്തർഭാഗത്ത് വിഷ്ണുവും പുറംഭാഗത്ത് ശിവനും തലയ്ക്കൽ ശുക്രനും കടയ്ക്കൽ ദേവേന്ദ്രനും പൂർവ്വഭാഗത്ത് കാമദേവനും  സൂര്യനും സ്ഥിതി ചെയ്യുന്നതായും സങ്കല്‍പ്പമുണ്ട്. ദൈവങ്ങളുടെ സാന്നിധ്യം വെറ്റിലയിൽ നിലനിൽക്കുന്നു എന്ന വിശ്വാസം തന്നെയാണ് മംഗളകർമ്മങ്ങൾക്ക് ഇത് പ്രധാന പങ്ക് വഹിക്കുന്നതും.

അനുബന്ധ വാര്‍ത്തകള്‍

Next Article